പാലാ സെന്റ് തോമസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗം ഗവേഷണ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നടത്തി. കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി. കെ. രാമചന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. സെൻ്റ്.തോമസ് കോളേജിൻ്റെ ആദ്യ പ്രിൻസിപ്പലും ഇന്ത്യാ ഗവൺമെൻ്റിൻ്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ. പി. ജെ. തോമസിനെ അനുസ്മരിച്ച് കൊണ്ട് തുടങ്ങിയ പ്രഭാഷണത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവേഷണത്തിന് ഊന്നൽ നൽകേണ്ടതിൻ്റെ അനിവാര്യതയെക്കുറിച്ചും, ഗവേഷണം ശാസ്ത്രീയ, മതേരതത്വ , ജനാധിപത്യ മൂല്യങ്ങൾ ഉയത്തിപ്പിടിക്കേണ്ടതിൻ്റ ആവശ്യത്തെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.
സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. കെ.സി. ബിജു സ്വാഗതം ആശംസിച്ച യോഗത്തിൽ കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കെ. , മുൻ ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ. പി.എസ്. മാത്യു,
ഡോ. ജോബൻ കെ. ആന്റണി എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments