Latest News
Loading...

ചെണ്ട വാദ്യ പഠനക്ലാസില്‍ ശിക്ഷണം നേടിയ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം വിജയദശമി ദിനത്തില്‍



ഏഴാച്ചേരി നവചേതന സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യകലാ പീഠത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ചെണ്ട വാദ്യ പഠനക്ലാസില്‍ ശിക്ഷണം നേടിയ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം വിജയദശമി ദിനത്തില്‍ ഏഴാച്ചേരി ഒഴയ്ക്കാട്ട് കാവ് ദേവീക്ഷേത്രസന്നിധിയില്‍ നടക്കും. പ്രശസ്ത വാദ്യകലാകാരന്‍ അമ്പാറ അരുണിന്റെ ശിക്ഷണത്തില്‍ ചെണ്ട പരിശീലിച്ച 15 പേരുടെ അരങ്ങേറ്റമാണ് ഞായറാഴ്ച വൈകീട്ട് 7 ന് നടക്കുന്നത്.  




26 വര്‍ഷമായി വാദ്യകലയില്‍ പ്രാവീണ്യം തെളിയിച്ച അമ്പാറ അരുണ്‍ ഇതിനോടകം 150 ലധികമാളുകളെ ചെണ്ട പരിശീലിപ്പിച്ച് അരങ്ങേറ്റം നടത്തിയിട്ടുണ്ട്. 5 മുതല്‍ 40 വയസ്സു വരെ പ്രായമുള്ളവരാണ് പഞ്ചാരിമേളം അവതരിപ്പിച്ച് ചെണ്ടയില്‍ അരങ്ങേറ്റം നടത്തുന്നത് 




വാര്‍ത്താ സമ്മേളനത്തില്‍  ശീകൃഷ്ണവാദ്യ കലാപീഠത്തിലെ ഗുരുനാഥനായ അരുണ്‍, അമ്പാറ സ്‌കൂള്‍ ഓഫ് ടെമ്പിള്‍ ആര്‍ട്ട് പ്രസിഡന്റ് പൂഞ്ഞാര്‍ രാധാകൃഷ്ണന്‍, നവചേതന സൊസൈറ്റി പ്രതിനിധി കൃഷ്ണകുമാര്‍,  ജയന്‍ കരുണാകരന്‍ , K.K ശാന്താറാം എന്നിവര്‍ പങ്കെടുത്തു





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments