ശബരിമല തീര്‍ഥാടകരുടെ കാര്‍ ഓട്ടോറിക്ഷയിലിടിച്ചാണ് അപകടം ഉണ്ടായത്. തെറ്റായ ദിശയിലെത്തിയ കാര്‍ ഓട്ടോയുടെ നേരെ മുന്നിലാണ് ഇടിച്ചത്. ഇടിയേറ്റ് ഉയര്‍ന്നുപൊങ്ങിയ ഓട്ടോറിക്ഷ പിന്നിലേയ്ക്ക് തെറിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. എതിര്‍ദിശയിലേയ്ക്ക് തിരിഞ്ഞ ഓട്ടോ മുന്നോട്ട് ഓടി തോട്ടിലേയ്ക്ക് വീഴുകയും ചെയ്തു.
ഓട്ടോയാത്രക്കാരായ പനമറ്റം കുന്നപ്പള്ളിക്കരോട്ട് ശശി (64), പനമറ്റം കൊല്ലംകുന്നേല്‍ ജിഷ്ണു (29) എന്നിവര്‍ക്കും. കാര്‍ യാത്രികരായ കോയമ്പത്തൂര്‍ സ്വദേശികളായ രവി (59), ഉഷ (55), പെണ്ണമ്മ (65) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഓട്ടേയില്‍ ഉണ്ടായിരുന്ന ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പാലാ മാര്‍ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments