Latest News
Loading...

മടുക്കക്കുന്നിലുണ്ടായത് ഞെട്ടിക്കുന്ന അപകടം.



പാലാ പൊന്‍കുന്നം റോഡില്‍ എലിക്കുളം മടുക്കക്കുന്ന് ഭാഗത്ത് ഇന്നലെയുണ്ടായത് ഞെട്ടിക്കുന്ന അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകടത്തില്‍ 5 പേര്‍ക്കാണ് പരിക്കേറ്റത്. കാറുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ തോട്ടിലാണ് പതിച്ചത്. 



ശബരിമല തീര്‍ഥാടകരുടെ കാര്‍ ഓട്ടോറിക്ഷയിലിടിച്ചാണ് അപകടം ഉണ്ടായത്. തെറ്റായ ദിശയിലെത്തിയ കാര്‍ ഓട്ടോയുടെ നേരെ മുന്നിലാണ് ഇടിച്ചത്. ഇടിയേറ്റ് ഉയര്‍ന്നുപൊങ്ങിയ ഓട്ടോറിക്ഷ പിന്നിലേയ്ക്ക് തെറിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. എതിര്‍ദിശയിലേയ്ക്ക് തിരിഞ്ഞ ഓട്ടോ മുന്നോട്ട് ഓടി തോട്ടിലേയ്ക്ക് വീഴുകയും ചെയ്തു. 





ഓട്ടോയാത്രക്കാരായ പനമറ്റം കുന്നപ്പള്ളിക്കരോട്ട് ശശി (64), പനമറ്റം കൊല്ലംകുന്നേല്‍ ജിഷ്ണു (29) എന്നിവര്‍ക്കും. കാര്‍ യാത്രികരായ കോയമ്പത്തൂര്‍ സ്വദേശികളായ രവി (59), ഉഷ (55), പെണ്ണമ്മ (65) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഓട്ടേയില്‍ ഉണ്ടായിരുന്ന ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മറ്റുള്ളവരെ പാലാ മാര്‍ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments