കുന്നോന്നി ആലുംതറയിലേയ്ക്ക് പോയ സെന്റ് ജോസഫ് ബസാണ് പിക്കപ് ജീപ്പിലിടിച്ചത്. പാതാമ്പുഴ റോഡില്‍ നിന്നും വന്ന ജീപ്പ് റൗണ്ടാന ചുറ്റി കുന്നോന്നി റോഡിലേയ്ക്ക് തിരിയവെ പൂഞ്ഞാര്‍ ടൗണ്‍ ഭാഗത്ത് നിന്നും എത്തിയ ബസ് ജീപ്പിന് മുന്നില്‍ ഇടിക്കുകയായിരുന്നു.
ജീപ്പിന്റെ മുന്‍ചക്രം ബസിന്റെ മുന്‍ചക്രത്തിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇരുവാഹനങ്ങളുടെയും മുന്‍വശം അപകടത്തില്‍ സാരമായി തകര്‍ന്നിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments