ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യമായിരുന്ന ഭാരതത്തെ കൊള്ളയടിക്കുക മാത്രമല്ല
നമ്മുടെ വിശ്വാസങ്ങളെ തകർക്കാൻ വേണ്ടി ക്ഷേത്രങ്ങൾ തകർക്കുകയുമായിരുന്നു വിദേശ അക്രമകാരികൾ ചെയ്തത് എന്ന് രാഷ്രീയ സ്വയം സേവക സംഘം പ്രാന്ത ധർമ്മ ജാഗരൻ സംയോജക് വി കെ വിശ്വനാഥൻ.
രാഷ്ട്രീയ സ്വയം സേവക സംഘം പൂഞ്ഞാർ ഖണ്ഡ് വിജയദശമി പഥസഞ്ചലനത്തിന് ശേഷം മങ്കുഴി ക്ഷേത്ര മൈതാനിയിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
അധർമ്മത്തിന് മേൽ ധർമ്മം വിജയം നേടിയ ദിനമാണ് വിജയദശമി. രാഷ്ട്രത്തിന്റെ കരുത്തു വീണ്ടെടുത്തു ശക്തമായ രാഷ്ട്രത്തെ പുനർ നിർമ്മിക്കാനാണ് ഡോ. ഹെഡ്ഗെവാർ രാഷ്ട്രീയ സ്വയം സേവക സംഘം വിജയദശമി ദിവസം ആരംഭിച്ചത്.
ആർ എസ് എസ് മുഖപ്പത്രമായ കേസരി വരികയുടെ പ്രചാരമാസത്തോടാനുബന്ധിച്ചു പൂഞ്ഞാറിലെ വരിസംഖ്യ പദ്ധതിയുടെ ഉത്ഘാടനം മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് ചെയർമാൻ കെ എഫ് കുര്യൻ വരിസംഖ്യ വി കെ വിശ്വനാഥൻ ഏറ്റു വാങ്ങി ഉത്ഘാടനം ചെയ്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments