Latest News
Loading...

ആശ്രയ റീഹാബിലിറ്റേഷൻ സെന്റർ തുറന്നു




മേലുകാവുമറ്റം സെന്റ്‌ തോമസ് ഇടവകയിൽ തിരുഹൃദയ സന്ന്യാസിനി സമൂഹത്തിന്റെ ആതുരശുശ്രൂഷ കേന്ദ്രമായ ബിഷപ്പ് വയലിൽ മെഡിക്കൽ സെന്ററിന്റെ പുനരധിവാസ കേന്ദ്രം ആശ്രയ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്റർ ജനഹൃദയങ്ങൾക്കായി തുറക്കപ്പെട്ടു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്,  ഉദ്ഘാടനം കർമ്മം നിർവഹിച് നാടിനു സമർപ്പിച്ചു. 




തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ബിഷപ്പ് വയലിൽ മെഡിക്കൽ സെന്റർ മാനസികരോഗ്യ വിഭാഗം മേധാവി റവ. സി. ഡോ. ആനി സിറിയക് അധ്യക്ഷ പദം അലങ്കരിച്ചു. വികാർ പ്രാവിൻഷ്യൽ റവ. സി.റോസ് അബ്രാഹം സ്വാഗതo പറഞ്ഞു. ആശംസകളർപ്പിച്ചു കൊണ്ട് മേലുകാവുമറ്റം സെന്റ്‌ തോമസ് പള്ളി വികാരി
 റവ. ഫാ.ഡോ. ജോർജ്‌ കാരാംവേലിൽ, സി.എസ്.ഐ കത്തീഡ്രൽ വികാരി റവ.ഫാ. ജോസഫ് മാത്യു കുന്നുംപുറത്ത്, 



ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റ് മിസിസ്സ്. മറിയാമ്മ ഫെർണാണ്ടസ്, മേലുകാവുമറ്റം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ- ചാർജ് മിസിസ്സ് ഷൈനി ജോസ്, മേലുകാവുമറ്റം SNDP പ്രസിഡന്റ് ഷാജി പുത്തൻപുരയ്ക്കൽ എന്നിവർ സംസാരിച്ചു.

സെന്റ്‌ തോമസ് ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കോനുകുന്നേൽ, S. H. മഠം സുപ്പീരിയർ  സി. മാരിയറ്റ് പാളിതോട്ടം, കൈകാരന്മാരായ ജോളി തയ്യിൽ, ടോമി കൂനൻമരുത്തുങ്കൽ, സോജൻ വെട്ടത്ത്, സെബിൻ കൊച്ചുപറമ്പിൽ എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments