Latest News
Loading...

അരുവിത്തുറ കോളേജിൽ ചലച്ചിത്ര നിർമ്മാണ ശില്പശാല


അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ചലച്ചിത്ര നിർമ്മാണത്തിൻ്റെയും ഡോക്യുമെൻ്ററി നിർമ്മാണത്തിൻ്റെയും നവീനവും ക്രിയാത്മകവുമായ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത ശില്പശാല സംഘടിപ്പിച്ചു. കോളജിലെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. 




ശില്പശാലയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകയും തേവര എസ് എച്ച് കോളേജ് കമ്മ്യൂണിക്കേഷൻ വിഭാഗം ഡീനുമായ ഡോ. ആശ ആച്ചി ജോസഫ് നിർവഹിച്ചു. ചലച്ചിത്ര അഭിരുചിയുള്ളവർ നിരന്ത പ്രയ്തനങ്ങളിലൂടിയും ക്രിയാത്മക ചിന്തകളിലൂടിയും കടന്നുപോകേണ്ടതുണ്ട്. സങ്കേതികവിദ്യയുടെ വളർച്ച സിനിമയെ കൂടുതൽ ലളിതവും സുന്ദരവുമാക്കുമെന്നും അവർ പറഞ്ഞു. 



മീഡിയാ ഡിപ്പാർട്മെൻ്റ് പത്രം "ക്യാമ്പസ് ക്രോണിക്കൾ " അവർ പ്രകാശനം ചെയ്തു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മീഡിയ വിഭാഗം മേധാവി ജൂലി ജോൺ അധ്യാപികമാരായ മഹിമ യു.പി, മെറിൻ സാറാ ഇട്ടി എന്നിവർ സംസാരിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments