Latest News
Loading...

വിശ്വകർമ്മ ദിനാഘോഷം 17 ന്




അഖില കേരള വിശ്വകർമ്മ മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയൻറെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം  സെപ്റ്റംബർ 17 ചൊവ്വാഴ്‌ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സെപ്റ്റംബർ 17 ചൊവ്വാഴ്‌ച 
രാവിലെ 9.30ന് ചെത്തിമറ്റം യൂണിയൻ മന്ദിരാങ്കണത്തിൽ യൂണിയൻ പ്രസിഡണ്ട് അനിൽ ആറുകാക്കൽ പതാക ഉയർത്തും.

 


ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പാലാ വെള്ളാപ്പാട് വനദുർഗ്ഗ ക്ഷേത്രാങ്കണത്തിൽ നിന്നും വിശ്വകർമ്മ ദിന റാലി ആരംഭിച്ച് പാലാ ടൗൺ ചുറ്റി മുനിസിപ്പൽ ടൗൺഹാളിൽ സമാപിക്കും. തുടർന്ന് 3.30ന് യൂണിയൻ പ്രസിഡണ്ട് അനിൽ ആറുകാക്കലിൻ്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ, എ കെ വി എം എസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: വി എൻ ശശിധരൻ ആമുഖപ്രസംഗം നടത്തി വിശ്വകർമ്മ ദിന സന്ദേശം നൽകും. തുടർന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ ഫിഷറീസ് വകുപ്പ് സഹമന്ത്രി അഡ്വ: ജോർജ് കുര്യൻ യോഗം ഉദ്ഘാടനം ചെയ്യും. 




വിശ്വകർമ്മ കലാസമിതിയുടെ ഉദ്ഘാടനം അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് എം.പി നിർവഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മാണി സി കാപ്പൻ എംഎൽഎ അവാർഡുകൾ വിതരണം ചെയ്യും. മുൻകാല യൂണിയൻ നേതാക്കളെ അഡ്വ:മോൻസ് ജോസഫ് എംഎൽഎ ആദരിക്കും. പ്രതിഭാ പുരസ്‌കാരങ്ങൾ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ വിതരണം ചെയ്യും. പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തും. 



സഭ ബോർഡംഗങ്ങളായ എംജി സജീവ്, പി കെ അനീഷ്, ആർ ദീപേഷ് കുമാർ, മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി വിനോദ്,യുവജന സംഘം യൂണിയൻ പ്രസിഡണ്ട് സുഭാഷ് ചന്ദ്രശേഖരൻ എന്നിവർ ആശംസകൾ അർപ്പിക്കും. യൂണിയൻ സെക്രട്ടറി യു ആർ മോഹനൻ സ്വാഗതവും ട്രഷറർ എം വി ദിവാകരൻ നന്ദിയും പറയും. റാലിയിലും സമ്മേളനത്തിലും യൂണിയൻ്റെ കീഴിലുള്ള 62 ശാഖകളിൽ നിന്നായി 5000ത്തിൽ പരം വിശ്വകർമ്മജർ പങ്കെടുക്കും.




വിശ്വകർമ്മ ദിനാഘോഷ പരിപാടികളുടെ വിജയത്തിനായി 151 അംഗ സ്വാഗതസംഘം പ്രവർത്തിക്കുന്നു. വാർത്ത സമ്മേളനത്തിൽ യൂണിയൻ പ്രസിഡണ്ട് അനിൽ ആറു റു കാക്കൽ, സെക്രട്ടറിയു. ആർ മോഹനൻ, ഖജാൻജി. എം വി ദിവാകരൻ, ബോർഡ് അംഗം എംജി സജീവ് എന്നിവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments