Latest News
Loading...

വലിയകുമാരമംഗലം സ്കൂളിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.



മൂന്നിലവ്: വലിയകുമാരമംഗലം സെന്റ്. പോൾസ് സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ദേശീയ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.  കുമാരി. റോസ്മോൾ റെജി, മാസ്റ്റർ. കാശിനാഥ് എം.ഡി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.




 കുമാരി. ആൻലിയ മരിയ ബെന്നി, കുമാരി. ആൻലിഡ മരിയ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ ആശംസാഗാനം ആലപിച്ചു. കുമാരി. എൽസാ മാത്യുവിന്റെ നേതൃത്വത്തിൽ ക്ലാസ്സ് ലീഡർമാർ അധ്യാപകരെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. സീനിയർ അസിസ്റ്റന്റ്  ശ്രീമതി. ഷൈനി ജോസഫ് കുട്ടികൾക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു.




.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments