Latest News
Loading...

പ്രതിഭകളെ സമൂഹം പ്രോൽസാഹിപ്പിക്കണം: കെ ഫ്രാൻസീസ് ജോർജ് എം പി




തലനാട്: വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് കെ ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു. യു ഡി എഫ് തലനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.




യു ഡി എഫ് തലനാട് മണ്ഡലം ചെയർമാൻ ബേബി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് പ്രതിഭാ പുരസ്ക്കാരം നൽകി മാണി സി കാപ്പൻ എം എൽ എ ആദരിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലി, രോഹിണിബായ് ഉണ്ണികൃഷ്ണൻ, 



എ ജെ സെബാസ്റ്റ്യൻ അങ്ങാടിയ്ക്കൽ, ബിന്ദു, ദിലീപ്, ജെയിംസ്, സിറാജ് തലനാട്, ജോസ് നമ്പുടാകം, ഷമീർ തലനാട്, സാലി പീറ്റർ, സ്കറിയ കണിയാറാകം, ആലിക്കുട്ടി ചാമപ്പാറ, എം എസ് തോമസ്, ജസ്റ്റിൻ സജി, താഹ അടുക്കം എന്നിവർ പ്രസംഗിച്ചു. തലനാട് പഞ്ചായത്തിലെ 40 ൽ പരം പ്രതിഭകൾ ആദരവ് ഏറ്റുവാങ്ങി. ചടങ്ങിൽ കോട്ടയം എം പി കെ ഫ്രാൻസീസ് ജോർജിനു സ്വീകരണവും നൽകി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments