Latest News
Loading...

തീക്കോയിൽ കുടുംബശ്രീ ടെയ്ലറിംഗ് സെന്റർ ആരംഭിച്ചു



തീക്കോയി ഗ്രാമപഞ്ചായത്ത് വനിത ഉൽപന്ന വിപണന കേന്ദ്രത്തിൽ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ശലഭം ടെയ്ലറിംഗ് സെന്റർ ആരംഭിച്ചു. സ്ത്രീകൾക്ക് ആവശ്യമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപണനവും തയ്യൽ കേന്ദ്ര സംരംഭവുമാണ് ആരംഭിച്ചിട്ടുള്ളത്. 



ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡണ്ട് മാജി തോമസ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, കുടുംബശ്രീ സിഡിഎസ് മെമ്പർമാരായ റീത്താമ്മ എബ്രഹാം, ദിവ്യ സുകുമാരൻ, അർജുൻ മോഹനൻ, അനില സി ആർ, അനുപമ സുനിൽ, മറ്റ് എഡിഎസ്, സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments