Latest News
Loading...

തൃശ്ശൂർ ജില്ല സെമിഫൈനലിൽ




അറുപതാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ രണ്ടാം ദിവസം മത്സരങ്ങൾ സമാപിക്കുമ്പോൾ ആദ്യ മത്സരത്തിൽ ഇടുക്കി ജില്ലയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി തൃശ്ശൂർ ജില്ല സെമിഫൈനലിൽ പ്രവേശിച്ചു.  രണ്ടാം മത്സരത്തിൽ  ആതിഥേയരായ കോട്ടയം ജില്ല എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആലപ്പുഴ ജില്ലയെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  




കോട്ടയം ജില്ലയ്ക്ക് വേണ്ടി ജേക്കബ് സി രണ്ടു ഗോളുകളും ജോസ് പ്രവീൺ, അഫ്നസ്, മുഹമ്മദ് റോഷൻ ഓരോ ഗോളുകളും നേടി. നാളെ ആദ്യ മത്സരത്തിൽ തിരുവനന്തപുരം ജില്ല പത്തനംതിട്ടയേയും രണ്ടാം മത്സരത്തിൽ ആധിതേരായ കോട്ടയം ജില്ല കോഴിക്കോട് ജില്ലയും ക്വാട്ടർ ഫൈനലിൽ നേരിടുന്നു. 



ചെയർമാൻ ഷാജുവിതുരുത്തൻ, ജില്ലാ പ്രസിഡന്റ് അറയ്ക്കൽ കമറുദ്ധീൻ, കായിക സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ കൗൺസിലർമാരായ, ജോസിൻ ബിനോ, മായാപ്രദീപ്,ബിജു തോമസ്, വിനോജ് കെ. ജോർജ്, ജിബിൻ ബേബി, അച്ചു എസ്.  മനോജ് സി. ജോർജ്, കെ.റ്റി ചാക്കോ, തുടങ്ങിയവർ സന്നിഹിതരായിരുന്നു




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments