Latest News
Loading...

നവീകരിച്ച ഗ്രൗണ്ട് ജോസ് കെ. മാണി എം. പി. ഉൽഘാടനം ചെയ്തു



പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂടുതൽ വിസ്തൃതവും വിശാലവുമായി പുനർ നിർമ്മിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം. പി. നിർവഹിച്ചു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച്, ആധുനിക രീതിയിൽ നവീകരിച്ച പുതിയ സ്കൂൾ ഗ്രൗണ്ട് പ്രവിത്താനം മേഖലയുടെ തന്നെ മുഖച്ഛായ മാറ്റുന്നതാണ് എന്ന് ജോസ് കെ. മാണി അഭിപ്രായപ്പെട്ടു.




സ്കൂൾ മാനേജർ ഫാ. ജോർജ് വേളൂപറമ്പിലിന്റെ ദീർഘവീക്ഷണവും, നിതാന്ത പരിശ്രമവും പ്രവിത്താനം പ്രദേശത്ത് അഭൂതപൂർവമായ മാറ്റത്തിന് വഴി തെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഓലിക്കൽ കുടുംബം സംഭാവന ചെയ്ത് ഹയർ സെക്കണ്ടറി - ഹൈസ്കൂൾ അങ്കണങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പുതിയ കൊടിമരങ്ങളുടെ വെഞ്ചിരിപ്പ് കർമം സ്കൂൾ അസി. മാനേജർ ഫാ. ജോർജ് പോളച്ചിറകുന്നുംപുറം നിർവഹിച്ചു.



സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിലിന്റെ ആദ്യക്ഷതയിൽ കൂടിയ 
 സമ്മേളനത്തിൽ പ്രവിത്താനം ഫൊറോന ചർച്ച് സഹവികാരി ഫാ. ജോസഫ് കുറുപ്പശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ രാജേഷ് വാളിപ്ളാക്കൽ, നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിസമ്മ ബോസ്, ആനന്ദ് ചെറുവള്ളി, കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻസിയ രാമൻ, വാർഡ് മെമ്പർ സ്മിതാ ഗോപാലകൃഷ്ണൻ,




ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിനോദ് വേരനാനി,ലിൻസി സണ്ണി, പ്രവിത്താനം ഫൊറോന ചർച്ച് ട്രസ്റ്റിമാരായ മാത്യു പുതിയടം, ജിമ്മിച്ചൻ ചന്ദ്രൻകുന്നേൽ, ജോണി പൈക്കാട്ട്, ജെഫ് വെള്ളിയെപ്പള്ളി, പ്രവിത്താനം ഫൊറോന ഇടവക കുടുംബകൂട്ടായ്മ പ്രസിഡന്റ്‌ മാത്യു തറപ്പേൽ,പി.ടി.എ. പ്രസിഡന്റ് ജിസ്മോൻ തുടിയൻപ്ലാക്കൽ, എം.പി.ടി.എ. പ്രസിഡന്റ് ജാൻസി ജോസ്, പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ അജി വി.ജെ., ജോജിമോൻ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments