Latest News
Error Loading Feed!

രശ്മി പി എസ് അന്തരിച്ചു.



 ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് രശ്മി പി എസ് (38) അന്തരിച്ചു. തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. ഓണത്തിന് മാതാ പിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു. 



രാവിലെയോടെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ദീപക് പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോ ഗ്രാഫർ ആണ് 



സുസ്മി പി എസ് സഹോദരി. (പൂഞ്ഞാർ ) സനൂപ് സഹോദരി ഭർത്താവ്. ശവസംസ്കാരം തിങ്കളാഴ്ച 3ന് തിടനാടുള്ള വീട്ടുവളപ്പിൽ. ഭൗ‌തീക ശരീരം തിങ്കളാഴ്ച 9 ന് വീട്ടിൽ എത്തിക്കും.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments