Latest News
Loading...

പോക്‌സോ കേസില്‍ ബസ് ക്ലീനര്‍ക്ക് 8 വര്‍ഷം കഠിനതടവും പിഴയും



സ്‌കൂള്‍  വിദ്യാര്‍ത്ഥിനിയോട്  ബസ്സിനുള്ളില്‍ വച്ച്   ലൈംഗികാതിക്രമം  നടത്തിയ കേസില്‍ പ്രതിയായ ബസ് ക്ലീനര്‍ക്ക് എട്ടുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. പ്ലാശനാല്‍ തെള്ളിയാമറ്റം കൊച്ചുപുരയ്ക്കല്‍  രാജീവ് ആര്‍.വി (44) എന്നയാളെയാണ്  ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ( പോക്‌സോ ) ശിക്ഷ വിധിച്ചത്. ജഡ്ജ്  റോഷന്‍ തോമസ് ആണ് വിധി പ്രസ്താവിച്ചത്. 




പ്രതി  പിഴ അടച്ചാല്‍  7500 രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും, പോക്‌സോ ആക്റ്റിലെയും,  വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 ഡിസംബര്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. 




പരാതിയെ തുടര്‍ന്ന്  ഈരാറ്റുപേട്ട  സ്റ്റേഷന്‍ എസ്.ഐ ആയിരുന്ന വിഷ്ണു വി.വി യാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ്. ജോസ് മാത്യു തയ്യില്‍ ഹാജരായി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments