പാലാ കൊട്ടാരമറ്റത്തെ എസ്ബിഐ എടിഎം-സിഡിഎം ഉപയോഗിക്കണമെങ്കില്‍ ചെളിയില്‍ ചവിട്ടണം എന്നുള്ളത് നിര്‍ബന്ധമാണ്. അതിന് മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ മാറ്റമില്ല. റോഡരികിലെ പൈപ്പ് പൊട്ടി വെള്ളം തെറിക്കുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. കാലങ്ങളായി തുടരുന്ന ഈ അവസ്ഥയ്ക്ക് അറുതി വരുത്താന്‍ അധികൃതര്‍ ആരും മെനക്കെട്ടിട്ടില്ല.
സാമ്പത്തിക ഇടപാടുകള്‍ ഡിജിറ്റലായതോടെ കൈയില്‍ വരുന്ന പണം ബാങ്കില്‍ നിക്ഷേപിച്ച് യുപിഐ ആപ്പുകളുപോയോഗിച്ച് ക്രയവിക്രിയം നടത്തുന്നവരാണ് ഇന്ന് അധികവും. കൂടുതല്‍ ഉപഭോക്താക്കളുള്ള എസ്ബിഐയുടെ പാലായിലെ സിഡിഎമ്മുകളില്‍ ഒന്ന് കൊട്ടാരമറ്റത്താണ്. ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ കൊട്ടാരമറ്റത്തെത്തുന്നവരാണ് ചെളിയില്‍ പൂണ്ട് എടിഎമ്മില്‍ കടക്കുന്നത്.
എറ്റിഎമ്മിലേയ്ക്കുള്ള പ്രവേശന കവാടത്തിന്റെ ഇരുവശത്തെയും വ്യാപാരസ്ഥാപനങ്ങളുടെ ഭിത്തി ഉയര്‍ത്തി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഈ ചെളി ചവിട്ടുകയല്ലാതെ ആളുകള്‍ക്ക് മററ് മാര്‍ഗ്ഗങ്ങളില്ല.
പൈപ്പ് പൊട്ടിയുള്ള വെള്ളം ഉയര്‍ന്ന് തെറിക്കുന്നത് ഒഴിവാക്കാന്‍ കല്ലുപയോഗിച്ച് അടച്ചരിക്കുകയാണ്. ഈ വഴിയുടെ അപ്പുറവും ഇപ്പുറവും ഉണങ്ങികിടക്കുമ്പോഴാണ് എടിഎം പാത മാത്രം ചെളി നിറയുന്ന്. പേപ്പറും ജൈവ വസ്തുക്കളും അഴുകി ഇഴഞ്ഞ് കിടക്കുന്നത് ആളുകളെ പിന്തിരിപ്പിക്കാന്‍ പോന്നതാണ്.
എടിഎമ്മിനുള്ളിലേയ്ക്ക് നട കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി സ്ഥാപിച്ചിരിക്കുന്ന റാമ്പ്, ഈ ചെളി മൂലം കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്. ചെളിയില്‍ ചവിട്ടി വരുന്നവരുടെ പാദരക്ഷകളില്‍ നിന്നും റാമ്പില്‍ പിടിച്ചിരിക്കുന്ന ചെളിയും വെള്ളവും ഇതിലൂടെ കയറാന്‍ എത്തുന്നവരെ അപകടത്തിലാക്കും. ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാന്‍ ആവശ്യമായ നടപടി വാട്ടര്‍ അതോറിറ്റിയോ നഗരസഭയോ സ്വീകരിക്കണമന്നാണ് ആവശ്യമുയരുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments