പാല സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ റോവർ & റേഞ്ചർ യൂണിറ്റ് ത്രിദിന സഹവാസ ക്യാമ്പ് നടന്നു. പാലാ നഗരസഭാ ചെയർമാൻ ശ്രീ. ഷാജു തുരുത്തേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ശ്രീമതി. ബിജി ജോജോ, പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ. വി.എം. തോമസ്, പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ. മാത്യു എന്നിവർ പ്രസംഗിച്ചു.
വ്യക്തിത്വ വികസന ക്ലാസ്സുകൾ, കമ്മ്യൂണിറ്റി വർക്ക്, മെഗാ പച്ചക്കറിത്തൈ നടീൽ എന്നിവ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.കമ്മ്യൂണിറ്റി വർക്കിന്റെ ഭാഗമായി സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ വളർച്ചയ്ക്ക് വേണ്ടി നൂറിലധികം ഗ്രോ ബാഗുകൾ നിറച്ച് അതിൽ നേരത്തെ മുളപ്പിച്ച വിവിധ ഇനം പച്ചക്കറിത്തൈകൾ ഒരേ സമയം നട്ടത് കൗതുകമായി.
പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു; റോവർ സ്കൗട്ട് ലീഡർ നോബി ഡൊമിനിക്ക്; റേഞ്ചർ അനീറ്റ അലക്സ്: വിവിധ ക്ലാസ്സുകൾ എടുക്കാൻ എത്തിച്ചേർന്ന ടോജോ മോൻ എൻ ജോർജ്; അഭിനവ് ആർ; അധ്യാപകരായ ശ്രീ ബിജു കുര്യൻ; ഷീബ അഗസ്റ്റിൻ; റോവേഴ്സ് & റേഞ്ചേഴ്സ് സന്നദ്ധ പ്രവർത്തകർ എന്നിവർ മെഗാ പച്ചക്കറിത്തൈ നടീലിൻ്റെ ഭാഗമായി. അടിയന്തിര ഘട്ടത്തിൽ അതിവേഗം ഭക്ഷണം പാകം ചെയ്ത് അതിജീവിക്കാനുള്ള പാഠങ്ങൾ പകർന്ന സെൽഫ് കുക്കിംഗ് സെഷൻ ക്യാമ്പിൻ്റെ വ്യത്യസ്തതയായി. റോവർ ലീഡർ നോബി ഡൊമിനിക്ക്, റെയ്ഞ്ചർ ലീഡർ അനിറ്റ അലക്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments