Latest News
Loading...

പാലായില്‍ പൊന്നോണ പരിപാടികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിങ്ങും.




ഓണത്തിന്റെ വരവറിയിച്ചു കൊണ്ട് നാടിന് ഉത്സവശ്ചായ പകരുന്നതിനായി ഇതാദ്യമായി  പാലായില്‍ സെപ്റ്റംബര്‍ 11 നു കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യൂത്ത് വിങ്ങ്  നേതൃത്വം കൊടുക്കുന്ന 'ഓണം പൊന്നോണം പാലായിലോണം' നടത്തുന്നു. സെപ്റ്റംബര്‍ 11 നു വൈകിട്ട് 4 PM നു പാലാ കൊട്ടാരമറ്റത്ത് നിന്നും ചെണ്ടമേളം, പുലികളി,  നാസിക് ഡോള്‍ , ശിങ്കാരിമേളം, എന്നിങ്ങനെ വര്‍ണാഭമായ പരിപാടികള്‍ക്കൊപ്പം നടത്തുന്ന സാംസ്‌കാരിക  ഘോഷയാത്ര പാലായ്ക്ക് പുത്തന്‍ ഓണ അനുഭവം സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഘോഷയാത്ര ളാലം പാലം ജംഗ്ഷനില്‍ എത്തുന്നതോടെ  സാംസ്‌കാരിക സമ്മേളനവും നടത്തുന്നതാണ്. 




 പരിപാടി സെപ്റ്റംബര്‍ 11 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക്  DYSP . കെ സദന്‍ കൊട്ടാരമറ്റത്ത് ഫ്‌ലാഗ് ഓഫ് ചെയ്യും. വ്യാപാരി സമൂഹത്തിനു പുറമെ പാലായിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ ആരോഗ്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിംഗ്, വ്യാപാരവ്യവസായ ഗ്രൂപ്പുകള്‍, ക്ലബുകള്‍, സംഘടനകള്‍, റസിസന്‍സ് അസോസിയേഷനുകള്‍, etc തുടങ്ങിയവര്‍ക്ക് 8 പേരില്‍ കുറയാത്ത ടീം ( പരമാവധി എത്ര അംഗങ്ങളുമാകാം ) ഓണക്കാലത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ അണിഞ്ഞും, കലാരൂപങ്ങള്‍ അണിനിരത്തിയും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഇതില്‍  വിജയികളാകുന്ന ടീമുകള്‍ക്ക്   ഒന്നാം സമ്മാനം 10000/- രൂപയും രണ്ടാം സമ്മാനം 7500/- രൂപയും മൂന്നാം സമ്മാനമായി 5000/- രൂപയും സമ്മാനമായി നല്‍കുന്നു. 



പ്രോഗ്രാമില്‍ പങ്കെടുക്കുന്ന അര്‍ഹരായ ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.  ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക്  സെപ്റ്റംബര്‍ 9 ന് മുന്‍പായി  താഴെ പറയുന്ന വ്യാപാര സ്ഥാപനങ്ങളിലോ, ഫോണ്‍ നമ്പരിലോ  പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ളാലം പാലം ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തിലും സമ്മാനദാന വിതരണത്തിലും ജനപ്രതിനിധികളും രാഷട്രീയ സമൂഹിക, സാസ്‌കാരിക നേതാക്കളും   പങ്കെടുക്കും




വാര്‍ത്താ സമ്മേളനത്തില്‍ വി.സി ജോസഫ്, ആന്റണി കുറ്റിയാങ്കല്‍, ബൈജു കൊല്ലംപറമ്പില്‍, ജോണ്‍ ദര്‍ശന, എബിസണ്‍ ജോസ്, ഫ്രെഡ്ഡി ജോസ് നടുത്തൊട്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  മത്സരത്തില്‍ പങ്കാളിയാവുന്നതിന് താഴെ പറയുന്ന നമ്പരുകളില്‍ വിളിക്കാവുന്നതാണ്. 

+919961403451      ആന്റണി അഗസ്റ്റ്യന്‍ കുറ്റിയാങ്കല്‍
919446497030        ജോണ്‍ ദര്‍ശന
+919946144040      എബിസണ്‍ ജോസ് 
9846761610            വിപിന്‍ പോള്‍സണ്‍
9446982448           അനൂപ് ജോര്‍ജ് 
 9447456562          റ്റാജി പോപ്പിന്‍ 




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments