Latest News
Loading...

ആവേശത്തിരയിളക്കി പൂ കൃഷി വിളവെടുപ്പ്



 മീനച്ചിൽ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ  തൊഴിലുറപ്പു പദ്ധതി പൈകയിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ പുഷ്പ കൃഷിക്ക് നൂറുമേനി വിളവ്. പൂ കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നിർവഹിച്ചു. ഓണ വിപണി ലക്ഷ്യം വെച്ചു കൊണ്ടാണ് ബന്ദിപ്പൂ കൃഷി നടത്തിയിട്ടുള്ളത്. 




നിരവധിയാളുകളാണ് ദിവസേന പൂപ്പാടം കാണാൻ ഇവിടെ എത്തിച്ചേരുന്നത്. മീനച്ചിൽ പഞ്ചായത്തിനെയാകെ ആവേശ തിമിർപ്പിലാക്കിയ വിളവെടുപ്പു മഹോത്സവത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.   സമീപ പ്രദേശത്തെ പൂ കച്ചവടക്കാർക്ക് പൂക്കൾ വിൽപ്പന നടത്തും. 



ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിൻസി മാർട്ടിൻ അംഗങ്ങളായ ഇന്ദു പ്രകാശ്,നളിനി ശ്രീധരൻ,ബിജു തുണ്ടിയിൽ,ലിസമ്മ ഷാജൻ,ജോയി കുഴിപ്പാല,വിഷ്ണു പി വി, പുന്നൂസ് പോൾ,ഷേർലി ബേബി,ജയശ്രീ സന്തോഷ്,ബിജു കുമ്പളന്താനം,ബിന്ദു ശശികുമാർ, ബി.ഡി. ഒ സുഭാഷ് കെ.സി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിജോ പി ജോസഫ് , അദ്ദേഹം കൃഷി ഓഫീസർ ശ്രീ അഖിൽ ,  ജീവനക്കാർ,തൊഴിലുറപ്പു പദ്ധതി ജീവനക്കാർ, തൊഴിലുറപ്പു പദ്ധതി  തൊഴിലാളികൾ തുടങ്ങിയവർ  പങ്കെടുത്തു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments