രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ട് വാദ്യമേളങ്ങളും തുടർന്ന് വിവിധ കലാപരിപാടികളും വടം വലി ഉൾപ്പടെയുള്ള വിവിധ ഓണ മത്സരങ്ങളും നടത്തി. സോഷ്യൽവർക്ക് ഡിപ്പാർട്ട്മെൻറിൻ്റെ നേതൃത്വത്തിൽ കോളേജ് പ്രവേശന കവാടത്തിൽ വലിയ പൂക്കളം ഒരുക്കി.
ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ മലയാളി മങ്ക, മലയാളി മാരൻ മത്സരത്തിൽ മലയാളി മങ്കയായി - അൻസുപ്രിയ രാജേഷ് ബിസിഎ, ഫസ്റ് റണ്ണർ അപ്പ് ആൻമരിയ എം എസ് ഡബ്ലിയു സെക്കൻഡ് റണ്ണർ അപ്പ് - മോൻസി എം എസ് ഡബ്ലിയു എന്നിവരും
മലയാളി മാരൻആയി - അലൻ തോമസ് രാജൻ എം. എ. എച്ച്. ആർ. എം, ഫസ്റ്റ് റണ്ണർ അപ്പ് ടിൽജോ എം എസ് ഡബ്ലിയു , രണ്ടാം റണ്ണർ അപ്പ് സാൻജോ തോമസ്എം എസ് ഡബ്ലിയു എ ന്നിവർ വിജയിച്ചു.
കോളേജ് മാനേജർ റവ .ഫാ ബെർക്മെൻസ് കുന്നുംപുറം ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ .ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ ജോസഫ് ആലഞ്ചേരിൽ , സിജി ജേക്കബ് കോ ഓർഡിനേറ്റർ മാരായ സുമേഷ് സി എൻ , ഷീബ തോമസ് കോളേജ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ, വൈസ് ചെയർപേഴ്‌സൺ ജൂണാ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments