Latest News
Loading...

പുതിയ കെട്ടിടം നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തി



ളാലം പഴയ പള്ളിയുടെ പുതുതായി നിർമ്മിക്കുന്ന കൊമേർഷ്യൽ ബിൽഡിങ്ങിന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറാങ്ങാട്ട് പിതാവിന്റെ കാർമ്മികത്വത്തിൽ  സെപ്റ്റംബർ 8 ഞായർ പരിശുദ്ധ കന്യകാമറിയത്തിന് ജനന തിരുനാൾ ദിവസം രാവിലെ 8.30 ന് ശിലാസ്ഥാപനം നടത്തി. പാരിഷ് കൗൺസിൽ അംഗങ്ങളും, കൺസ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങളും, കൈക്കാരന്മാർ, ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് , മറ്റ് ഇടവകാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 



വികാരി ഫാ. ജോസഫ് തടത്തിൽ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരി, സഹ വികാരിമാരായ ഫാ. സ്കറിയ മേനാംപറമ്പിൽ, ഫാ. ആന്റണി നങ്ങാ പറമ്പിൽ കൈക്കാരന്മാരായ ബേബിച്ചൻ ചക്കാലയ്ക്കൽ, മാണി കുന്നംകോട്ട്, പ്രൊഫസർ തങ്കച്ചൻ പെരുമ്പള്ളിൽ, ടോം ഞാവള്ളിൽ തെക്കേൽ എന്നിവർ നേതൃത്വം നല്കി.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments