അപകടത്തെ തുടർന്ന് അടിയിൽ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് 8 കിലോമീറ്റർ. തിങ്കളാഴ്ച അർദ്ധരാത്രി പാലായിലാണ് അപകടമുണ്ടായത്. ലോറിക്കടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി നിർത്താതെ പോയ ലോറി മരങ്ങാട്ടുപിള്ളയ്ക്ക് സമീപമാണ് ഇടിച്ചു നിന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളെ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പാലാ ബൈപ്പാസിൽ ആണ് സംഭവങ്ങളുടെ തുടക്കം. റോഡരികിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാക്കളുടെയും സ്കൂട്ടറിന്റെയും മേൽ ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മേവട സ്വദേശികളായ അലൻ കുര്യൻ (26 ) നോബി (25) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് ലോറി എറണാകുളം ഭാഗത്തേക്ക് ഓടിച്ചു പോയി. സ്കൂട്ടർ ലോറിക്ക് അടിയിൽ കുരുങ്ങിയ നിലയിലായിരുന്നു. സ്കൂട്ടറിന്റെ ബോഡി റോഡിൽ ഉരഞ്ഞ് തീപ്പൊരി ചിതറിയെങ്കിലും ലോറി നിർത്തിയില്ല.
മരങ്ങാട്ടുപിള്ളി ഇല്ലിക്കൽ താഴെ വളവിന് സമീപം നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി. ഇതോടെ ഇറങ്ങി ഓടിയ ലോറി ഡ്രൈവറെ അടക്കം കണ്ടെത്താനായില്ല.
8 കിലോമീറ്റർ ഓളം റോഡിൽ ഒരഞ്ഞ സ്കൂട്ടർ പൂർണ്ണമായും നശിച്ചു. ലോറിയിൽ ലോഡ് ഉണ്ടായിരുന്നില്ല. ലോറിയിൽ നിന്നും മദ്യക്കുപ്പികളും ഛർദിലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ലോറിയിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായാണ് സംശയം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments