Latest News
Loading...

കമ്പം ബസ്സിന് കയറ്റം ഇമ്പം അല്ല ! ആദ്യ സർവീസിൽ കല്ലുകടി




ആലപ്പുഴ നിന്നും കമ്പത്തേയ്ക്ക് ആരംഭിച്ച കെഎസ്ആർടിസി സർവീസ് വഴിയിൽ കിടന്നു വൈകിയത് 2 മണിക്കൂർ. ഈരാറ്റുപേട്ട വാഗമൺ വഴി പോയ ബസ്സാണ് എൻജിൻ ഓവർ ഹീറ്റ് ആയതിനെ തുടർന്ന് വഴിയിൽ കിടന്നത്. വെള്ളികുളത്ത് എത്തിയപ്പോൾ എൻജിൻ അമിതമായി ചൂടായതിനെ തുടർന്ന് വാഹനം നിന്ന് പോവുകയായിരുന്നു. ആലപ്പുഴ കമ്പം റൂട്ടിലെ ആദ്യ സർവീസ് ആണ് വഴിയിൽപ്പെട്ടത്.




ആലപ്പുഴ നിന്നും രാവിലെ 6.15ന് ആരംഭിക്കുന്ന രീതിയിലാണ് അന്തർ സംസ്ഥാന ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8.35 പാലായിലും 9ന് ഈരാറ്റുപേട്ടയിലും പത്തിന് വാഗമണ്ണിലും എത്തുന്ന രീതിയിലാണ് സർവീസ്. എൻജിൻ തണുത്ത് റീസ്റ്റാർട്ടായി വാഹനം വാഗമണ്ണിലെത്തിയപ്പോൾ 12 മണിയായി.



യാത്രക്കാർക്ക് ഗുണകരമായ ദീർഘദൂര സർവീസുകൾക്ക് പഴയ ബസ്സുകൾ ആണ് ഉപയോഗിക്കുന്നത് എന്ന് ആക്ഷേപവും നിലവിലുണ്ട്. യാത്രകൾക്കായി കെഎസ്ആർടിസിയെ തിരഞ്ഞെടുക്കാൻ ആളുകൾ താല്പര്യപ്പെടുമ്പോഴും സീറ്റിംഗ് സുഖമില്ലാത്തതും ഇത്തരം തകരാറുകളും തിരിച്ചടിയാകുന്നുമുണ്ട്.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments