പാലാ കിഴതടിയൂർ ഭാവന ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റ്യൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 30 വർഷത്തിലേറെയായി കിഴതടിയൂർ ഭാവന നടത്തുന്ന ഓണാഘോഷ പരിപാടികൾ ജനങ്ങളെ എല്ലാം മറന്ന് ഒന്നായി കാണുവാനും സ്നേഹവും ,പങ്കുവെയ്ക്കലും, ഓണത്തിൻ്റെയും മാവേലിയുടെയും ഐതിഹ്യത്തിന് അനുസരിച്ച് ജീവിക്കുവാനും നാടിന് ഇടയാവട്ടെ എന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷ്യനായിരുന്നു. ഒ.എം മാത്യു, റെജി പള്ളുരുത്തി കുന്നേൽ, ജോർജുകുട്ടി ചെറുവള്ളി, ജോജോ തുടിയൻ പ്ലാക്കൽ, ജോബ് അഞ്ചേരി ,സജി വട്ടക്കനാൽ, തങ്കച്ചൻവിസിബ്ബ്, തുടങ്ങിയവർ പ്രസംഗിച്ചു.മികച്ച സംഘാടകനായ ഒ എം മാത്യുവിന് മന്ത്രി റോഷി അഗസ്റ്റ്യൻ ട്രോഫി സമ്മാനിച്ചു.രാവിലെ നടന്ന കായിക മത്സരങ്ങൾ പൊരുന്നോലിൽ ഗ്രൗണ്ടിൽ റവ. ഫാ. തോമസ് പുന്നത്താനത്ത് (കിഴതടിയൂർ പള്ളി വികാരി) ഉദ്ഘാടനം ചെയതു
ശ്രീ. ആന്റണി മാളിയേക്കൽ (മുൻ മുനിസിപ്പൽ കൗൺസിലർ) അറദ്ധ്യക്ഷനായിരുന്നു. ബൈജു കൊല്ലംപറമ്പിൽ (സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ മാൻ പാലാ നഗരസഭ) ഒ.എം മാത്യു ,ജോബ് അഞ്ചേരി ,ബേബി കളപ്പുര, റെജി പള്ളു വരുത്തി കുന്നേൽ, വിഷ്ണു, ശശി, തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments