Latest News
Loading...

കെവിൻ ജിനുവിന് റിക്കാർഡ്



 തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന നീന്തൽ മത്സരത്തിൽ കോട്ടയത്തിൻ്റെ കെവിൻ ജിനു പുരുഷന്മാരുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോകിൽ റിക്കാർഡോടെ സ്വർണ മെഡൽ കരസ്ഥമാക്കി (2:24.58). തിരുവനന്തപുരത്തിൻ്റെ ആദർശ് എം സ്ഥാപിച്ച റിക്കാർഡാണ് കെവിൻ തിരുത്തിയത്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം വർഷ പ്ലസ്ടു വിദ്യാർഥിയാണ് കെവിൻ



50,100 മീറ്റർ ബ്രെസ്റ്റ് സ്ട്രോകിലും കെവിൻ സ്വർണമെഡൽ നേടിയിരുന്നു. മംഗലാപുരത്ത് നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തിനുവേണ്ടി  മെഡൽ നേടുവാനുള്ള പരിശ്രമത്തിലാണ് കെവിൻ. പാലാ സെൻ്റ് തോമസ് കോളജ് നീന്തൽ കുളത്തിൽ  സൗമി സിറിയക് തോപ്പിലിൻ്റെ കീഴിൽ പരിശീലനം നേടുന്ന കെവിൻ ദേശീയ മത്സരത്തിനായി ,ബംഗളുരുവിൽ പ്രശസ്ത നീന്തൽ പരിശീലകനായ ശ്രീ എ സി ജയരാജിൻ്റെ കീഴിലാണ് ഇപ്പോൾ പരിശീലിക്കുന്നത്.




.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments