Latest News
Loading...

ESA വിഷയം വീണ്ടും കത്തുന്നു




ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകളുടെയും രാഷ്ട്രീയപാർട്ടികളുടെയും നേതൃത്വത്തിൽ വില്ലേജ് ഓഫീസ് ധർണ്ണയടക്കമാണ് നടന്നുവരുന്നത്. പൂഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫീസിലേക്ക് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ മാർച്ചും ധർണയും നടത്തും.



കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തീക്കോയി , മേലുകാവ് വില്ലേജുകൾ പരിസ്ഥിതിലപ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ഉമ്മൻ വി ഉമ്മൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഈ വില്ലേജുകളെ പരിസ്ഥിതി ലോല പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. അല്പം പോലും വനഭൂമിയില്ലാത്ത ഈ വില്ലേജുകളെ കേന്ദ്രത്തിന്റെ കരടു വിജ്ഞാപനത്തിലൂടെ വീണ്ടും ഇഎസ്ഐയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. 



ഈ വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷക കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫീസിലേക്ക് മാർച്ച് ധർണ്ണയും നടത്തുന്നത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ധർണ ആൻ്റോ ആൻറണി എംപി ഉദ്ഘാടനം ചെയ്യും. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെസി വിജയൻ മുഖ്യപ്രഭാഷണം നടത്തും.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments