മൂന്നിലവ് കടപുഴയാറ്റിൽ എൻജിനീറിംഗ് കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം സ്വദേശി, തിരുവനന്തപുരം രാജധാനി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി ഹാറൂൺ ഹാരിസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
കോളേജ് വിദ്യാർത്ഥികളായ 7 പേരടങ്ങുന്ന സംഘമാണ് മുന്നിലവിൽ വിനോദസഞ്ചാരത്തിനായി എത്തിയത്. ഇതിൽ 3 പേർ കുളിക്കാനായി കയത്തിൽ ഇറങ്ങുകയായിരുന്നു. ഇതിൽ ഹാറൂൺ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർക്ക് ഹാറൂണിനെ പുറത്തെടുക്കാനായില്ല. വിവരമറിഞ്ഞ് ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി.
ഈരാറ്റുപേട്ട ഫയർഫോഴ്‌സിലെ അസി. സ്റ്റേഷൻ ഓഫീസർ നിസാറുദ്ദീൻ, സീനിയർ ഫയർ ആൻഡ് റെസ് ഓഫീസർ ദീപൂ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഷിബു. എം.ജെ വിഷ്ണു, മിഥിലേഷ് എന്നിവർ ചേർന്നാണ് മൃതദേഹം പുറ ത്തെടുത്തത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments