Latest News
Loading...

ജനകീയ ശില്പശാല നടത്തി.



ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മീനച്ചിൽ നദീ - മഴ നിരീക്ഷണ ശൃംഖല, മീനച്ചിൽ നദീ സംരക്ഷണസമിതി, പാലാ സെൻ്റ് തോമസ് കോളേജ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് എൻ.എസ്.എസ്. യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ 'മീനച്ചിൽ നദീതടം ജലദുരന്ത നിവാരണം' എന്ന വിഷയത്തിൽ ജനകീയ ശില്പശാല നടത്തി. ഡെപ്യൂട്ടി കളക്ടർ ജിയോ വി മനോജ് ഉദ്ഘാടനം ചെയ്തു. 




ജല വിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ മനോജ് പി സാമുവൽ അദ്ധ്യക്ഷത വഹിച്ചു. 'മീനച്ചിൽ നദീതടം: കാലാവസ്ഥാ വ്യതിയാനവും അതിതീവ്ര മഴയും ഉയർത്തുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ഡോ ദൃശ്യ ടി.കെ, 'ഉരുൾപൊട്ടൽ കാരണങ്ങളും പ്രതിരോധ നടപടികളും' എന്ന വിഷയത്തിൽ ഡോ അരുൺ പി. ആർ എന്നിവർ വിഷയാവതരണം നടത്തി. 



പ്രിൻസിപ്പൾ സൈൻ്റിസ്റ്റ് ഡോ. സെലിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ സിബി ജെയിംസ്, മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡൻ്റ് ഡോ. എസ്. രാമചന്ദ്രൻ, ഡോ. ജയസൂര്യൻ കെ.കെ., മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖല കോർഡിനേറ്റർ എബി ഇമ്മാനുവൽ, തലനാട് പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുധാകരൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റോബേഴ്സ് തോമസ് എന്നിവർ പ്രസംഗിച്ചു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments