Latest News
Loading...

ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി




നാഷണല്‍ ആയുഷ് മിഷനും ഹോമിയോപ്പതിവകുപ്പും സംയുക്തമായി നടത്തുന്ന വയോജന മെഡിക്കല്‍ ക്യാമ്പ് , മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി അങ്കണത്തില്‍ നടന്നു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  കൃഷ്ണന്‍ ഈറ്റക്കല്‍  അദ്ധ്യക്ഷത വഹിച്ചു.  മെഡിക്കല്‍ ഓഫീസര്‍ ഡോ. നിമ്മി ജോര്‍ജ് സ്വാഗതം ആശംസിച്ചു.  മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക് ഉദ്ഘാടനം ചെയ്തു. 



വാര്‍ഡ് മെമ്പര്‍മാര്‍ ആയ  പി എല്‍ ജോസഫ്,  ഇത്തമ്മ മാത്യൂ,   ജോളി ടോമി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലയോരമേഖലയായ മൂന്നിലവ് പഞ്ചായത്തില്‍ സ്വാന്തന ചികിത്സാ പരിചരണം നല്‍കുന്ന പാലിയേറ്റിവ് കെയര്‍ നേഴ്‌സ് സുജാത സ്റ്റാന്‍ലിയെ ചടങ്ങില്‍ ആദരിച്ചു. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ കൃതജ്ഞത അറിയിച്ചു. സമ്മേളനത്തിനു ശേഷം യോഗ പരിശീലക ബിന്ദു ജോസഫ് എം വയോജനങ്ങള്‍ക്ക് പ്രത്യേകം പരിശീലനവും നടത്തി. 




ഡിസ്‌പെന്‍സറി ജീവനക്കാരായ രജശ്രീ ആര്‍ എസ് (ഡിസ്‌പെന്‍സര്‍) ലിസ മാത്യു (മള്‍ട്ടിപര്‍പസ് ഹെല്‍ത്ത് വര്‍ക്കര്‍) രാജി ദിവാകരന്‍, ആശ വര്‍ക്കര്‍മാരായ ഇന്ദു എ. ആര്‍,  ആശ ഷാജി , മിനി സോമന്‍ , രതില വി. ആര്‍ ,  വത്സ എന്‍. ജി. , ബീന മധു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഡോ. അനു മെഡിക്കല്‍ ഓഫീസര്‍ (NAM) പാലാ, രോഗികളെ പരിശോധിച്ചു. ഹോമിയോ ഹോസ്പിറ്റല്‍ വലിയകുമാരമംഗലം സെന്റ് പോള്‍ HSS സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ടീം ക്യാമ്പില്‍ പങ്കുചേര്‍ന്നു. 80 ഓളം പേര്‍ സേവനം ഉപയോഗിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments