Latest News
Loading...

പാറക്കുളത്തിൽ അകപ്പെട്ട യുവാവിനെ രക്ഷിച്ചു



 പാറക്കുളത്തിൽ അകപ്പെട്ട യുവാവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു. തിങ്കളാഴ്ച ഒൻപത് മണിയോടെയാണ് നഗരസഭയിലെ നെടുംപാറയിലെ പാറക്കുളത്തിൽ യുവാവ് അകപ്പെട്ടത്. 




സേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ യുവാവ് പാറക്കുളത്തിന്റെ വശത്തെ കാട്ടുവള്ളിയിൽ തുങ്ങി വെള്ളത്തിൽ കിടക്കുകയായിരുന്നു. ഉദ്യോഗസ്ഥർ വെള്ളത്തിലിറങ്ങിയ ഉടൻ യുവാവ് കുളത്തിന്റെ മറുവശത്തേയ്ക്ക് നീന്തി. ഏറെ നേരത്തെ ശ്രമത്തിന് ശേഷം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ പി.ആർ. ജോജോ, സുനു മോഹൻ, എം.ജെ. വിഷ്ണു എന്നിവരാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ കരയ്‌ക്കെത്തിച്ചത്. പരിക്കുകളൊന്നും ഏൽക്കാതിരുന്ന യുവാവിനെ ബന്ധുക്കൾക്ക് കൈമാറി.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments