പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വർഷം നടപ്പാക്കുന്ന ഇംഗ്ളിഷ് ലാംഗ്വേജ്' എൻറിച്ച്മെന്റ് പ്രോഗ്രാം പൂവരണി ഗവ. യു. പി. സ്‌കൂളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. എ. ഇ. ഒ ശ്രീമതി ഷൈല ബി യുടെ അധ്യക്ഷതയിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജോ ജോൺ പൂവത്താനി ഉദ്ഘാടന കർമം നിർവഹിച്ചു.
ഡയറ്റ് ലക്ചറർ പ്രസാദ് ആർ മുഖ്യപ്രഭാഷണം നടത്തി. റിസോഴ്‌സ് ടീച്ചർ ആൻമരിയ ടോം പദ്ധതി മാർഗരേഖ അവതരിപ്പിച്ചു. ബി. പി. സി. ജോളിമോൾ ഐസക്, ഹെഡ്‌മാസ്റ്റർ ഷിബുമോൻ ജോർജ്, മെൻ്റർ ടീച്ചർമാരായ ഗായത്രി എം.ജി., രമ്യാകൃഷ്‌ണൻ കെ. ആർ, പി. റ്റി. എ. പ്രസിഡന്റ് സിബി ജോസഫ്, എം. പി. റ്റി. എ. പ്രസിഡൻ്റ് അമ്മിണി ശേഖരൻ, ഡാൻ മനോജ്, സായി ലക്ഷി എൽ. എസ്. എന്നിവർ പ്രസംഗിച്ചു. സമ്മേളനാനന്തരം ഇംഗ്ളീഷ് കലാവിരുന്ന് നടത്തി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments