കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയുടെ നേതൃത്വത്തിൽ ഭരണങ്ങാനത്തേക്ക് രണ്ടാമത് അൽഫോൻസാ തീർത്ഥാടനം നടത്തി. അൽഫോൻസാ കബറിട ദേവാലത്തിൽ നടന്ന വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് പ്രാർത്ഥനകൾക്ക് വികാരി ഫാ. സ്കറിയ വേകത്താനം നേതൃത്വം നൽകി.
തുടർന്ന് ജപമാലപ്രദക്ഷിണവും നടന്നു. ഇടവകാംഗങ്ങൾ അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ ഒരുമിച്ചുകൂടി തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത് ഇത് രണ്ടാം തവണയാണ്. ഇടവകയുടെ നേതൃത്വത്തിലാണ് തിരുക്കർമ്മ ചടങ്ങുകൾ നടന്നത്. ധാരാളം പേർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.
.ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്, ജോഷി കുമ്മേനിയിൽ, ജോജോ പടിഞ്ഞാറയിൽ, ഡേവീസ് കല്ലറക്കൽ, കൊച്ചുറാണി ഈരൂരിക്കൽ, ബിൻസി ഞള്ളായിൽ, സിസ്റ്റർ ഗ്രേസിൻ നൂറനാനി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments