കെ.എസ്.ഇ.ബിയുടെ സെക്ഷൻ ഓഫീസ് സ്ഥാപിക്കുന്നതിനായി അകലക്കുന്നം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി അധികൃതർ പൂവത്തിളപ്പിൽ കണ്ടെത്തി കരാറിൽ ഏർപ്പെട്ട കെട്ടിടം പൂർണ്ണമായി സജ്ജമാക്കപ്പെട്ടമ്പോൾ ഏകപക്ഷീയമായി കരാറിൽ നിന്ന് സ്വയം പിന്മാറുന്ന കെ.എസ്.ഇ.ബി അധികൃതരുടെ സമീപനത്തിനെതിരെ അകലക്കുന്നം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പാലാ വൈദ്യുതി ഭവനു മുന്നിൽ പ്രതിഷേധ കൂട്ട ധർണ്ണ നടത്തി. നിലവിൽ പള്ളിക്കത്തോട്ടിൽ സെക്ഷൻ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് ബലക്ഷമതാ സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിന് അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അറുപതു ശതമാനത്തോളം ഗുണഭോക്തൃ പ്രദേശമുള്ള അകലക്കുന്നം ഗ്രാമ പഞ്ചായത്തിലെ പൂവത്തിളപ്പിലേക്ക് സെക്ഷൻ ഓഫീസ് സ്ഥാപിക്കാൻ നിശ്ചയിച്ചിരുന്നത്.
സ്ഥലവും കെട്ടിടവും കണ്ടെത്തി ഓഫീസ് മാറ്റം യാഥാർത്ഥ്യമാക്കാനിരിക്കെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യം നിമിത്തം ഓഫീസ് മാറ്റം സ്റ്റേ ചെയ്തിരിക്കുന്ന സാഹചര്യമാണുള്ളത്. പള്ളിക്കത്തോട് പഞ്ചായത്തിന്റെ ഒരു ഉൾനാടൻ പ്രദേശമായ മുക്കാലിയിലേക്ക് ഓഫീസ് മാറ്റുവാൻ പള്ളിക്കത്തോട് പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഏതൊരാൾക്കും ബസ്സിനോ സ്വന്തം വാഹനത്തിലോ അതല്ലാതെയോ ഏറെ സൗകര്യപ്രദമായി എത്തിച്ചേരുവാൻ കഴിയുന്ന പൂവത്തിളപ്പിലെ നിർദിഷ്ട കെട്ടിടത്തിൽ തന്നെ സെക്ഷൻ ഓഫീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാലായിൽ വൈദ്യുതി ഭവനു മുൻപിൽ കൂട്ടധർണ്ണാ സമരം സംഘടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം, സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മാരായ ജേക്കബ് തോമസ്, ജാൻസി ബാബു, പഞ്ചായത്ത് മെമ്പർമാരായ ഷാന്റി ബാബു, ജോർജ് മൈലാടി , രഘു കെ.കെ, മാത്തുക്കുട്ടി ആന്റണി, ജീനാ ജോയി, സീമാ പ്രകാശ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഡാന്റീസ് കൂനാനിക്കൽ , ബിനോയി കുമാർ , റ്റോമി ഈരൂരിക്കൽ , എം.എ. ബേബി , റ്റോജി ഫിലിപ്പ്, റ്റി.ഡി.എബ്രാഹം തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments