മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാറിൻ്റെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം പൂഞ്ഞാർ സെന്റ് ആൻ്റണീസ് എൽ. പി. സ്കൂൾ ഹാളിൽ വച്ച് നടന്നു. ബാങ്ക് ചെയർമാൻ ശ്രീ കെ. എഫ് കുര്യൻ കളപ്പുരക്കൽപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്ക് വൈസ് ചെയർമാൻ അഡ്വ. ഷോൺ ജോർജ്, മറ്റു ബോർഡ് അംഗങ്ങൾ എന്നിവർ സംസാരിക്കുകയും, ബാങ്ക് സി.ഇ.ഒ ശ്രീ. എബിൻ എം. എബ്രാഹം പൊതുയോഗ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
കൂട്ടിക്കൽ ഇളംകാട് സ്വദേശിയും Ex ആർമി ഉദ്യോഗസ്ഥനും, ധീരതയ്ക്കുള്ള ജീവൻ രക്ഷാ പഥക്ക് പുരസ്കാരം നേടിയ ശ്രീ. ജസ്റ്റിൻ ജോർജിനെ പൊതുയോഗത്തിൽ ആദരിക്കുകയും, മികച്ച വിജയത്തിന് ബാങ്കിലെ ഓഹരി ഉടമകളുടെ മക്കൾക്കായി ഏർപ്പെടുത്തിയിരുന്ന സ്കോളർഷിപ്പ് വിതരണം ഇതോടൊപ്പം നടത്തുകയും ചെയ്തു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments