Latest News
Loading...

Webinar സംഘടിപ്പിച്ചു




കെ സി വൈ എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നല്ല പ്രസംഗകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ The Art of Public Speaking- പ്രസംഗകളരി എന്ന വിഷയത്തിൽ ഓഗസ്റ്റ് 26 വൈകുന്നേരം 8 മണിക്ക് ഗൂഗിൾ മീറ്റ് വഴി Webinar സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപെട്ടു കെ സി വൈ എൽ സംഘടിപ്പിക്കുന്ന വെബിനാറുകളുടെ തുടർച്ചയായാണ് പ്രസംഗകലയെ പറ്റിയുള്ള വെബിനാർ സംഘടിപ്പിച്ചത്.




ഐ ഹാവ് എ ഡ്രീം എന്ന ലോകപ്രശസ്ത പ്രസംഗം മാർട്ടിൻ ലൂതർ കിങ് നടത്തിയ ദിനം കൂടിയാണ് ഓഗസ്റ്റ് 26.

കെ സി വൈ എൽ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസംഗകലയെ പറ്റി ദീപികയുടെ മുൻ എം ഡി യും പ്രശസ്ത പ്രഭാഷകനുമായ ഫാ മാത്യു ചന്ദ്രൻകുന്നേൽ ക്ലാസ്സ്‌ നയിച്ചു.



അതിരൂപത ചാപ്ലയിൻ ഫാ. റ്റീനേഷ് കുര്യൻ പിണർക്കയിൽ, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, അഡ്വൈസർ സി. ലേഖ SJC, ഭാരവാഹികളായ അമൽ സണ്ണി, നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ,അലൻ ജോസഫ് ജോൺ,ബെറ്റി തോമസ്,അലൻ ബിജു, എന്നിവർ നേതൃത്വം നൽകി.70 ഓളം പേർ മീറ്റിംഗ് ൽ പങ്കെടുത്തു.
കാലം തരുന്ന അവസരങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്തി ഉപയോഗത്തിലൂടെ നല്ല പ്രസംഗകർ ആകുവാൻ എല്ലാവർക്കും സാധിക്കട്ടേ എന്ന് യോഗം ആശംസിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments