Latest News
Loading...

നിറവ് 2024 പേരിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു



തലപ്പുലം ഗ്രാമ പഞ്ചായത്ത്, തലപ്പുലം സർവ്വീസ് സഹകരണബാങ്ക്, ടൂറിസം പ്രൊമേഷൻ ആൻ്റ് വെൽഫെയർ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആഗോള സീനിയർ സിറ്റി സൺസ് ദിനാഘോഷങ്ങളുടെ ഭാഗമായി നിറവ് 2024 പേരിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. തലപ്പലം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൂട്ടായ്മ മാണി സി കാപ്പൻ MLA ഉദ്ഘാടനം ചെയ്തു.

 




വയോജന ക്ഷേമ വകുപ്പ് രൂപീകരിക്കണമെന്ന ആവശ്യം സബ്മിഷനായി അടുത്ത നിയമസഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വയോജന ക്ഷേമത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസമ്മ തോമസ് അധ്യക്ഷത വഹിച്ചു. 




ജില്ലാപഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീകല ആർ, ജെറ്റോ ജോസ്, മേഴ്സി മാത്യം, TPWS പ്രസിഡണ്ട് ജോർജ്ജ് തോമസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. സീനിയർ സിറ്റിസൺസിനെ ചടങ്ങിൽ ആദരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments