കരൂർ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ ബെസ്റ്റ് യുപി സ്കൂൾ പുരസ്കാരം വലവൂർ ഗവൺമെന്റ് യുപി സ്കൂളിന്. സ്വാതന്ത്ര്യ ദിനത്തിൽ കരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പ്രൗഢോജ്വലമായ ചടങ്ങിൽ വച്ച് പാലാ എംഎൽഎ മാണി കാപ്പനിൽ നിന്ന് ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ, പി ടി എ പ്രസിഡന്റ് ബിന്നി ജോസഫ് , എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് , എം പി ടി എ പ്രസിഡന്റ് രജി സുനിൽ, വിദ്യാർത്ഥികളായ നവദീപ്, ഡിയോണ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിലെ മികവും മികച്ച പഠന നിലവാരവും തന്മൂലം മുൻവർഷങ്ങളിലെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവും പുരസ്കാര നേട്ടത്തിന് സഹായമായി.
ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് അനസിയ രാമൻ , വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം , വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു ബിജു, പഞ്ചായത്ത് മെമ്പർമാർ , പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments