Latest News
Loading...

തിടനാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് രാജിവച്ചു


വിവാദങ്ങള്‍ക്കൊടുവില്‍ തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജി ജോര്‍ജ് രാജിവച്ചു. മുന്നണി മുന്‍ധാരണയനുസരിച്ച് രാജിവയ്‌ക്കേണ്ട സമയം അവസാനിച്ചിരുന്നുവെങ്കിലും വിജി പ്രസിഡണ്ട് പദവിയില്‍ തുടരുകയായിരുന്നു. ഭരണപക്ഷം തന്നെ വിജിയെ അവിശ്വാസപ്രമേയത്തിലുടെ പുറത്താക്കാനും ശ്രമിച്ചിരുന്നു. നാടിന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് മികച്ച നേട്ടം കൈവരിക്കുവാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് രാജിയെന്ന് കേരള കോണ്‍ഗ്രസ് എം പ്രതിനിയായ വിജി ജോര്‍ജ് പറഞ്ഞു.


രണ്ടാം തവണയാണ് വിജി ജോര്‍ജ് തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റാകുന്നത്. മുന്നണി ധാരണയനുസരിച്ച് കഴിഞ്ഞ വര്‍ഷം വിജി ജോര്‍ജ് രാജിവയ് ക്കേണ്ടിയിരുന്നു. എന്നാല്‍ ഭരണകക്ഷിയായ ഇടത് മുന്നണിക്കുള്ളില്‍ അഭിപ്രായസമന്വയം  ഉണ്ടാവാതിരിക്കുകയും വിജി പദവിയില്‍ തുടരുകയുമായിരുന്നു. പിന്നീട് 2023 മെയ് മാസത്തില്‍ ഇടത് മുന്നണി തന്നെ വിജിക്കെതിരെ അവിശ്വാസ പ്രമേയം അവതരണ നോട്ടിസ് നലകിയെങ്കിലും പരാജയപെട്ടു. ഇടത് മുന്നണിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗമായ സ്‌കറിയാച്ചന്‍ പൊട്ടനാനി പ്രസിഡണ്ടാകാനാണ് സാധ്യത. 14 അംഗ പഞ്ചായത്തില്‍ രണ്ട് സ്വതന്ത്രര്‍ ഉള്‍പെടെ എല്‍ഡിഎഫിന് 8, യുഡിഎഫ് 3, ജനപക്ഷ സ്ഥാനാര്‍ത്ഥികളായി വിജയിച്ച 2 അംഗങ്ങള്‍, ബിജെപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.


മൂന്നര വര്‍ഷം വിജയകരമായി പ്രവര്‍ത്തിച്ചുവെന്ന ചാരിതാത്ഥ്യത്തോടെ രാഷ്ട്രീയ ധാരണയുടെ പേരിലാണിപ്പോള്‍ രാജിവെയ്ക്കുന്നതെന്ന് വജി ജോര്‍ജ്ജ് വ്യക്തമാക്കി. തിടനാടിന്റെ സ്വപ്നമായിരുന്ന ഗവ. ആശുപത്രി പൂര്‍ത്തികരണത്തിന്റെ അവസാന ഘട്ടത്തിലാണ്. പഞ്ചായത്ത് ഫണ്ടും ഉദാരമനസ്‌കരായ ജനങ്ങളില്‍ നിന്ന് സമാഹരിച്ച ഫണ്ടും ഉപയോഗിച്ചാണ് ആശുപത്രി പൂര്‍ത്തിയാക്കുന്നതെന്നും വിജി വ്യക്തമാക്കി.. ആശുപത്രി എത്രയും വേഗം തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടാണ് രാജിവെക്കുന്നത്. നാടിന്റെ മറ്റൊരു സ്വപ്നമായിരുന്ന പള്ളിച്ചപ്പാത്ത് പാലത്തിന് 1 കോടി 90 ലക്ഷത്തിന്റെ ഭരണാനുമതി നേടിയെടുക്കാനും വിജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞു. . ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനം സജ്ജീവമാക്കാനും ടാങ്ക് സ്ഥാപിക്കാന്‍ ചാണകക്കുളത്തും മാടമലയിലും സ്ഥലം വാങ്ങുന്നതിനും ഇക്കാലയളവില്‍ കഴിഞ്ഞു.  13 -ാം വാര്‍ഡില്‍ സ്മാര്‍ട്ട് അങ്കണവാടി നിര്‍മ്മിക്കുന്നതിനുള്ള നടപടികളും MLA യുമായി ബന്ധപെട്ട് നടപ്പാക്കി. മാലിന്യ ശേഖരണ കേന്ദ്രത്തിലേക്കും പഞ്ചായത്ത് പൊതു ശ്മശാനത്തിലേയ്ക്കും വാഹന സൗൗകര്യമുള്ള  വഴി ഇല്ലാതിരുന്ന സാഹചര്യത്തില്‍ വഴി നിര്‍മ്മിക്കുന്നതിനും സൈഡ് കെട്ടുന്നതിനും കഴിഞ്ഞു. 
ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍  വിജി ജോര്‍ജിനെ മെമന്റോ നല്‍കി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് ജീവനക്കാരും മെമന്റോ നല്‍കി. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

   





Post a Comment

0 Comments