തായ്‌ലന്‍ഡിലേക്കുള്ള മലയാളികളുടെ യാത്ര വര്‍ദ്ധിച്ചതോടെ കേരളത്തിലെ 40 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്ലന്‍ഡ് സര്‍ക്കാരിന്റെ ക്ഷണം. ഓഗസ്റ്റ് 21 മുതല്‍ 25 വരെ നടക്കുന്ന യാത്രയ്ക്കിടെ തായ്‌ലന്‍ഡിലും കാഞ്ചനബുരിയിലും അവലോകന യോഗങ്ങളിലും ഓപ്പറേറ്റര്‍മാര്‍ പങ്കു ചേരും. പാലായില്‍നിന്നും ട്രാവലോകം ഹോളിഡേയ്സ് സിഇഒ സിറിള്‍ സംഘത്തില്‍ പങ്കുചേരും.
തായ്‌ലന്‍ഡിന്റെ സാധ്യതകള്‍ പരിചയപ്പെടുത്താനും അതുവഴി കേരളത്തില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനുമാണ് ടൂറിസം അതോറിറ്റി ഓഫ് തായ്ലന്‍ഡിന്റെ (TAT) പ്രത്യേക പരിപാടി. സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രമുഖ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷന്റെ നേതൃത്വത്തിലാണ് (MKTA ) ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തായ്‌ലന്‍ഡിലേക്ക് പോകുന്നത്. തായ്ലാന്റിലെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ്‌റ് കമ്പനിയായ ബേസ്ഡ് ഏഷ്യ തായ്ലന്‍ഡ് ഡിഎംസി, ബേസ്ഡ് ഏഷ്യ ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി എന്നിവരുടെ സഹകരണത്തോടെയാണ് യാത്രാ ക്രമീകരിച്ചിട്ടുള്ളത്. ദേശിയ, അന്തര്‍ദേശിയ തലത്തില്‍ മൈ കേരളാ ടൂറിസം അസോസിയേഷന് ക്ഷണം ലഭിക്കുന്ന ഇരുപത്തിമൂന്നാമത് പരിപാടിയാണിത്. മൈ കേരളാ ടൂറിസം അസോസിയേഷന്‍ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ് കുമാര്‍ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കും.
പാലാ ബൈപ്പാസ് റോഡില്‍ നീതി ലാബിന് സമീപം പ്രവര്‍ത്തിക്കുന്ന ട്രാവലോകം ഹോളിഡേയ്‌സ് ടൂര്‍ പാക്കേജുകള്‍ ലഭ്യമാക്കുന്ന ജില്ലയിലെ പ്രമുഖ സ്ഥാപനമാണ്. സ്വദേശ-വിദേശ ടൂര്‍ പാക്കേജുകള്‍ ഹോട്ടല്‍ ബുക്കിംഗുകള്‍, ഹൗസ് ബോട്ട് ബുക്കിംഗ്, ഡല്‍ഹി-ഗോവ ട്രിപ്പുകള്‍, വിദേശ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തായ്‌ലന്‍ഡ്, ദുബായ്, മലേഷ്യ എന്നിവിടങ്ങളിലേയ്ക്കുള്ള പാക്കേജുകളും ലഭ്യമാക്കി നല്കുന്നുണ്ട്.
കഴിഞ്ഞയിടെ കുമരകത്തെത്തിയ 30-ഓളം ടൂറിസ്റ്റുകളെ ഭരണങ്ങാനം, പാലാ സന്ദര്‍ശനത്തിനെത്തിക്കുകയും പാലായില്‍ ഷോപ്പിംഗ് നടത്താന്‍ അവസരമൊരുക്കിയതും ട്രാവലോകം ഹോളിഡേയ്‌സായിരുന്നു.
ഭരണങ്ങാനത്ത് ഓട്ടോ സവാരി നടത്തിയ സംഘം സണ്‍സ്റ്റാര്‍ റെസിഡന്‍സി, പുളിമൂട്ടില്‍ സില്ക്‌സ് ഹൗസ്, റിജന്‍സി FOOTWEAR, വന്ദന ബ്യൂട്ടി സെന്റര്‍ തുടങ്ങിയ പാലായിലെ വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ചു.
പാലായിലെ വ്യാപാര മേഖലയ്ക്കും ഇത്തരം ടൂറിസ്റ്റുകളുടെ സന്ദര്‍ശനം വളരെ ഗുണപ്രദമായി.
ട്രാവലോകം ഓഫീസ് ഫോണ്‍: 8590915002, 9495201206
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments