Latest News
Loading...

കർക്കടകമാസാചരണം സംഘടിപ്പിച്ചു.



സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിൽ പ്ലാറ്റിനം ജൂബിലിആഘോഷങ്ങളുടെ ഭാഗമായി മലയാള വിഭാഗം സ്വാസ്ഥ്യം 2024 എന്ന പേരിൽ കർക്കടകമാസാചരണം സംഘടിപ്പിച്ചു. കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ആശുപത്രിയുടെയും നാഗാർജ്ജുന ആയുർവേദിക് സെന്ററിന്റെയും സഹകരണത്തോടെയാണ് പരിപാടികൾ അവതരിപ്പിച്ചത്. മലയാള സാഹിത്യത്തിന്റെ ആധാരശിലയായി കരുതപ്പെടുന്ന രാമായണത്തെയും  കർക്കടകമാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.




 കർക്കടകമാസത്തിലെ ആരോഗ്യ സംരക്ഷണം എന്ന വിഷയത്തെ മുൻ നിർത്തി ശ്രീധരീയം ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. അഞ്ജലി ശ്രീകാന്തും അദ്ധ്യാത്മരാമായണവും കേരള സംസ്കൃതിയും എന്ന വിഷയത്തെ അധികരിച്ച് നാഗാർജുന ആയുർവേദിക് സെന്റർ കാലടിയുടെ ഡയറക്ടർ ഡോ .കൃഷ്ണൻ നമ്പൂതിരിയും രാമായണമെന്ന കാവ്യo എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെന്റ്.തോമസ് കോളേജ് സംസ്കൃത വിഭാഗം മുൻ മേധാവി ഡോ.സി.ടി. ഫ്രാൻസിസും പ്രഭാഷണം നടത്തി. കോളേജ് വിദ്യാർത്ഥികൾക്കായി കർക്കടകക്കഞ്ഞിയും തയ്യാറാക്കിയിരുന്നു. രാമായണ പാരായണം, രാമായണ പ്രശ്നോത്തരി എന്നിവയും പരിപാടികളിൽ ഉൾപ്പെടുന്നു. 



മലയാള സമാജത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസാണ്. വൈസ് പ്രിൻസിപ്പൽ റവ ഡോ. സാൽവിൻ കെ.തോമസ്, വകുപ്പ് മേധാവി ഡോ. സോജൻ പുല്ലാട്ട് , അദ്ധ്യാപകരായ പ്രൊഫ ഡോ.തോമസ് സ്കറിയാ , പ്രിൻസ് മോൻ ജോസ് ,സിജു ജോസഫ് , ടോണി ജോസഫ് , ആരതി വി.നായർ ,സമാജം കോർഡിനേറ്റേഴ്സായ ഡോ. സുവർണ്ണനീദേവി, സൗമ്യ ജോസ് ,സമാജം പ്രസിഡന്റായ ആതിരാ വിനോദ്, ഭാരവാഹികളായ ഷിയാൻ ഷിബു , ആദിത്യൻ എം.വി ,   ആർഷ പി.റോയ്, നിഹാ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments