പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 2024-25 വര്‍ഷത്തെ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ് പാല മുന്‍സിപ്പല്‍ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ നടന്നു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജി തുരുത്തന്‍ പതാക ഉയര്‍ത്തി മീറ്റ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബൈജു കൊല്ലംപറമ്പില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു.
യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.റെജിമോന്‍ സ്‌കറിയാ തെങ്ങുംപള്ളില്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ്
VM തോമസ്, കായിക അദ്ധ്യപകന്‍ ബോബന്‍, തങ്കച്ചന്‍, ടോബിന്‍ കെ അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇത് ആദ്യമായാണ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഒരു സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്. കിഡീസ്, സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി 600 കുട്ടികള്‍ ഇരുപതോളം മീറ്റ് ഇനങ്ങളില്‍ പങ്കെടുത്തു. അധ്യാപകരായ ടോബിന്‍ കെ അലക്‌സ്, ബാബു ജോസഫ്, ഫാദര്‍ ജോമി വരകുകാലാപ്പറമ്പില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കായിക അധ്യാപകരായ തങ്കച്ചന്‍ മാത്യു സി വി അലക്‌സ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments