കെ.സി.വൈ.എൽ സംഘടനയുടെ നേതൃത്വത്തിൽ, മുട്ടം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ, മുട്ടം സെന്റ് മേരിസ് ദേവാലയത്തിൽ വെച്ച് ഓഗസ്റ്റ് മാസം 28 ആം തീയതി കുറുപ്പിനകത്ത് അച്ചന്റെ 8 ആം ചരമദിനത്തിൽ 7-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിച്ചു .രാവിലെ 09 മണിക്ക് രെജിസ്ട്രേഷനോട് കൂടി ആരംഭിച്ച മത്സരത്തിൽ 36 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ചടങ്ങിന് തുടക്കം കുറിച്ചു. അതേ തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി വെട്ടുകുഴിയിൽ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മത്സരത്തിന്റെ സമാപന സമ്മേളനം
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ ശ്രീ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു.. കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.മുട്ടം യൂണിറ്റ് ചാപ്ലയിൻ ഫാ സജി പുത്തൻപുരക്കൽ, ഫൊറോന ചാപ്ലയിൻ ഫാ ദിപു ഇറപുറത്ത്, കുറുപ്പിനകത്ത് കുടുംബത്തെ പ്രതിനിധീകരിച്ചു ജോയൽ ലൂക്കാ, കുറുപ്പിനകത്ത് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പഞ്ചഗുസ്തി ദേശീയ ചാമ്പ്യൻഷിപ്പിൽ ഹാട്രിക് സ്വർണ്ണം നേടിയ ശ്രീ ബൈജു ലൂക്കോസ്, വിവിധ റീൽ മത്സരങ്ങളിൽ സമ്മാനം നേടിയവർ,പരിപാടി വിജയകരമായി ഏറ്റെടുത്തു നടത്തിയ മുട്ടം യൂണിറ്റ് എന്നിവരെ ആദരിച്ചു.
ഒന്നാം സമ്മാനം 10055 രൂപക്കും എവറോളിങ് ട്രോഫിക്കും ഉഴവൂർ ഇടവക അംഗമായ ഡെന്നി അലക്സ് അർഹനായി.രണ്ടാം സമ്മാനമായ 7055 രൂപക്കും ട്രോഫിക്കും ഏറ്റുമാനൂർ ഇടവക അംഗം ആയ ടോണി മാക്കിൽ,മൂന്നാം സമ്മാനമായ 5055 രൂപയ്ക്കും ട്രോഫിക്കും പിറവം ഇടവക അംഗം ആയ സ്നേഹ സണ്ണി എന്നിവർ അർഹരായി. 1055 രൂപ വീതമുള്ള പ്രോത്സാഹനസമ്മാനങ്ങൾജെസ്റ്റി മരിയ സ്റ്റീഫൻ(മുട്ടം ), എലിസബത്ത് ജോസ് (വെളിയന്നൂർ ), അതുൽ സണ്ണി (ബൈസൺ വാലി ),ജോയാമോൾ ബേബി (കള്ളാർ ), സീന സാബു (ഉഴവൂർ ), എമിൽ തോമസ് (കിടങ്ങൂർ ), ഷേബാ സാബു (ചെറുകര )എന്നിവർ കരസ്ഥമാക്കി...
അതിരൂപത സി അഡ്വൈസർ സി ലേഖ, ഭാരവാഹികളായ നിതിൻ ജോസ്,ബെറ്റി തോമസ്,അലൻ ജോസഫ്, മുട്ടം യൂണിറ്റ് ഡയറക്ടർ യൂ കെ സ്റ്റീഫൻ ഉറുമ്പിൽ, അഡ്വൈസർ സി.ത്രേസ്യാമ്മ , ഭാരവാഹികളായ ജേക്കബ് പാറയിൽ, ഷെറിൻ തങ്കച്ചൻ,സ്റ്റെഫിയ സ്റ്റീഫൻ, ഡിയോൺ സാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കലാസന്ധ്യയും ചായസൽക്കാരത്തിനും ശേഷം പരിപാടി അവസാനിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments