Latest News
Loading...

25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനങ്ങളാക്കിയ അക്കാദമിക് കലണ്ടര്‍ ഹൈക്കോടതി റദ്ദാക്കി.




2024-25 അധ്യയന വര്‍ഷത്തെ മിക്ക ശനിയാഴ്ചകള്‍ ഉള്‍പ്പെടുത്തി 220 പ്രവൃത്തിദിവസം ആക്കി പുറത്തിറക്കിയ അക്കാദമിക്ക് കലണ്ടര്‍ എതിരെ പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍  പി ജി ടി എ കേരള ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച  ഹര്‍ജിയില്‍ ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചു. ഹര്‍ജി നല്‍കിയ പി ജി ടി എ ഉള്‍പ്പെടെയുള്ള കക്ഷികളുമായി ചര്‍ച്ചചെയ്ത് പുതിയ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കുവാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.  ഇനി അടുത്തുവരുന്ന  ശനിയാഴ്ച മുതല്‍ വിധി പ്രാബല്യത്തില്‍ വരും.    പി ജി ടി എ വേണ്ടി അഡ്വക്കേറ്റ് സിജി ആന്റണി ഹാജരായി. 




ആറാം പ്രവര്‍ത്തി ദിനമായി വരുന്ന ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കി കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ ബഹു ഹൈക്കോടതി ഉത്തരവിന് പി ജി ടി എ  സ്റ്റേറ്റ് കൗണ്‍സില്‍ സ്വാഗതം ചെയ്തു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പൊതുവിദ്യാഭ്യാസത്തിന്റെയും ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി  പി ജി ടി എ കേരള എന്നും നിലകൊള്ളും എന്നും  പി ജി ടി എ യോടൊപ്പം  ഈ പോരാട്ടത്തില്‍ ഉറച്ച പിന്തുണ നല്‍കിയ എല്ലാ അധ്യാപകരെയും അഭിനന്ദിക്കുന്നതായി സംസ്ഥാന പ്രസിഡണ്ട് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗം അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്‍. ട്രഷറര്‍ ഷഫീര്‍ കെ എന്നിവര്‍ പ്രസംഗിച്ചു .




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments