Latest News
Loading...

കളക്ഷന്‍ തുക വയനാടിന് നല്കി സ്വകാര്യ ബസ് ഉടമകള്‍




കളക്ഷന്‍ തുക വയനാട്ടിലെ ദുരിതബാധിതര്‍ക്കു മാറ്റിവച്ച് ബസ് ഉടമകള്‍. കാഞ്ഞിരപള്ളി-പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍ അമീന്‍, ഫാത്തിമ, ആമീസ്, വെല്‍കം, ഗ്ലോബല്‍ എന്നീ ബസുകളുടെ ഉടമകളാണ് കഴിഞ്ഞദിവസം സര്‍വീസിലൂടെ കിട്ടിയ തുക ദുരന്തബാധിതര്‍ക്കു നല്‍കുന്നത്. ഇതിനു പുറമെ ബസ് ജീവനക്കാരും ശമ്പളവും ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കി. യാത്രക്കാരില്‍നിന്നു മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് ബസ് ഉടമകള്‍ പറഞ്ഞു. 500 രൂപ നല്‍കിയിട്ട് ബാക്കി വാങ്ങാത്ത അനുഭവവും ജീവനക്കാര്‍ പങ്കിട്ടു.




ബസ് ഉടമകളുടെ ഉദാരമനസിനു സഹകരണവുമായി വിദ്യാര്‍ഥികളും ചേര്‍ന്നു. എംഇഎസ് കോളജിലെ എന്‍എസ്എസ് വോളന്റിയര്‍മാരും അല്‍മനാര്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളും ബസിലെ കളക്ഷന്‍ വിജയിപ്പിക്കുന്നതിനു സഹകരിച്ചു. സലിം വെളിയത്ത്, ഷെമീര്‍, നെസീര്‍, യൂസഫ്, ജൂബിലി ജേക്കബ്, മാഹീന്‍ റഹീം എന്നിവര്‍ നേതൃത്വം നല്‍കി.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments