Latest News
Loading...

സമൂഹമാധ്യമ പ്രചാരണം. മൂന്നിലവ് സ്വദേശിയ്‌ക്കെതിരെ കേസ്




വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനയുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ പങ്കുവെച്ചതിന് ജില്ലയില്‍ 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുണ്ടക്കയം സ്വദേശികളായ ബാബു, ജിഷ എന്നിവര്‍ക്കെതിരെയും മൂന്നിലവ് സ്വദേശി റിജില്‍ ചാക്കോയ്ക്കുമെതിരെയാണ് കേസ്. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടുവെന്നാണ് പോലീസ് മാധ്യമങ്ങള്‍ക്ക് നല്കിയ വിവരം. എന്നാല്‍ റിജില്‍ നിലവില്‍ വിദേശത്താണ്. 



അതേസമയം പോലീസ് വീട്ടില്‍ കയറി നടത്തിയ പരിശോധനയ്‌ക്കെതിരെ നിയമപരമായി നീങ്ങാനാണ് റിജിലിന്റെ തീരുമാനം. റിജിലിന്റെ സുഹൃത്തുക്കളെന്ന് പറഞ്ഞെത്തിയ 3 പേര്‍ വീടിനുള്ളില്‍ കയറുകയും മുറികളിലെല്ലാം പരിശോധന നടത്തുകയും ചെയ്തു. തനിച്ച് താമസിക്കുന്ന റിജിലിന്റെ മാതാവ് ഈ സമയം ഫോണ്‍ വിളിക്കുകയായിരുന്നു. ഫോണ്‍ വാങ്ങി കോള്‍ കട്ട് ചെയ്യുകയും ചെയ്ത ശേഷമാണ് പോലീസാണെന്ന് വ്യക്തമാക്കിയത്. 




ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കുമ്പോള്‍ പഴയതൊക്കെ ഓര്‍മ്മ വേണം, 24 അവതാരകന്‍ ഹാഷ്മിയുടെ എന്‍കൗണ്ടര്‍ ഇന്‍ട്രോ തുടങ്ങിയ പോസ്റ്റുകളാണ് റിജിലിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലുള്ളത്. 



കഴിഞ്ഞ വര്‍ഷം ജൂണില്‍ വാട്‌സ്ആപ് ഗ്രൂപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് റിജിലിനെയടക്കം മേലുകാവ് പോലീസ് വിളിച്ചുവരുത്തിയിരുന്നു. സിപിഎമ്മിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ലോക്കല്‍ സെക്രട്ടറി നല്കിയ പരാതിയിലാണ് പോലീസ് നടപടിയെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ കേസ് പിന്നീട് ഒത്തുതീര്‍ന്നു. വീടിനുള്ളില്‍ കയറി പരിശോധിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം ഉപയോഗിച്ച് നിയമപരമായി നീങ്ങുമെന്ന് റിജില്‍ പറഞ്ഞു. 





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments