മേലുകാവ് സി.എസ്.ഐ. ക്രൈസ്റ്റ് കത്തീഡ്രലിൻ്റെയും മേലുകാവ് പൗരസമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ പ്രകൃതി രമണീയമായ ഇലവീഴാപൂഞ്ചിറിയുടെ ടൂറിസം വികസനത്തിനായി 2024 ഓഗസ്റ്റ് 15 -ാം തീയതി രാവിലെ 9 മണിക്ക് "പാരഡൈസ് - 2024" കാഞ്ഞിരം കവല- ഇലവീഴാ പൂഞ്ചിറ മാരത്തൺ മത്സരം നടത്തപ്പെടുന്നു. സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക മുൻ ബിഷപ് റൈറ്റ്. റവ. ഡോ. കെ.ജി. ദാനിയേൽ അദ്ധ്യക്ഷത വഹിക്കും. മേലുകാവ് മറ്റം സെൻ്റ് തോമസ് കാത്തലിക് പള്ളി വികാരി റവ. ഫാദർ ഡൊ. ജോർജ് കാരാംവേലിൽ ഉദ്ഘാടനം ചെയ്യും. കോട്ടയം ടൂറിസ്റ്റ് ഇൻഫോർമേഷൻ ജില്ലാ ഓഫീസർ ഗീരീഷ് ഫ്ലാഗ് ഓഫ് ചെയ്യും
കത്തീഡ്രൽ വികാരി റവ. ജോസഫ് മാത്യൂവി ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോച യോഗത്തിൽ ഈസ്റ്റ് കേരള മഹായിടവക ട്രെഷറാർ റവ. പി.സി. മാത്യുക്കുട്ടി, വൈദീക സെക്രട്ടറി റവ. ടി.ജെ. ബിജോയ് അത്മായ സെക്രട്ടറി വർഗ്ഗീസ് ജോർജ്, യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. രാജേഷ് പത്രോസ്, മേലുകാവ് പഞ്ചായത് പ്രസിഡന്റ് ബിജു സോമൻ, സണ്ണി മാത്യൂ, കത്തീഡ്രൽ കൈക്കാരന്മാരായ ജോൺ സാം പുത്തൻപറമ്പിൽ, റ്റി.ജെ. ജോൺസൺ തടാമലയിൽ,
മേലുകാവ് എസ്.എൻ.ഡി. പി. പ്രസിഡൻ്റ് പി.എസ്. ഷാജി പുത്തൻപുരയ്ക്കൽ, മുട്ടം ഗ്രാമ പഞ്ചായത് പ്രസിഡൻ്റ് ഷേർലി അഗസ്റ്റിൻ, റവ. ബെൻ ആൽബർട്ട്, റവ. പി.വി. ആൻഡ്രൂസ്, മേലുകാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഗസ്റ്റിൻ ജോസഫ്, മർച്ചൻ്റ് അസോസിയേഷഷൻ പ്രസിഡൻ്റ് റ്റോം ജോസ്, വി.ജി. ജോർജ് വാഴത്തോട്ടത്തിൽ എന്നിവർ സംസാരിച്ചു
റോബിൻ ഇരുമാപ്ര
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments