Latest News
Loading...

പാലാ സെൻ്റ്.തോമസ് HSS ൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം



പാലാ സെൻ്റ്.തോമസ് HSS ൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം അരങ്ങ് 2 K 24 സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന വിദ്യാഭ്യാസത്തിലെ സുപ്രധാന ഘടകമാണ് കലോത്സവമെന്നും അതിൻ്റെ അരങ്ങിലേക്ക് ഇന്ന് കടന്നു വരുന്ന കുട്ടികൾ വരുംകാലങ്ങളിൽ ലോകത്തിൻ്റെ അരങ്ങു വാഴേണ്ടവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 



കലോത്സവ കൺവീനർ ഫാ. എബിൻ ജോസഫ്, സ്കൂൾ ചെയർപേഴ്സൺ കുമാരി ആഷ്ലിൻ മരിയ, സ്കൂൾ കലാസാഹിത്യവേദി സെക്രട്ടറി കുമാരി ലിഡ മരിയ ജിൻസ് എന്നിവർ പ്രസംഗിച്ചു. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായി 100 ലധികം വിദ്യാർത്ഥികൾ മൽസരിക്കുന്നുണ്ട്.ശ്രീമതി. സുമ മാത്യു,ശ്രീമതി. ഷീബ അഗസ്റ്റിൻ, ശ്രീമതി.അനു അപ്പച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments