Latest News
Loading...

ആലഞ്ചേരിക്കെതിരെ പ്രതിഷേധം




സീറോ മലബാർ അസംബ്ലിയില്‍ ആർച്ച്‌ ബിഷപ്പ് കർദിനാള്‍ ആലഞ്ചേരിക്കെതിരെ പ്രതിഷേധം. കർദിനാള്‍ ആലഞ്ചേരിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങ് നടത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധംപരിപാടിയില്‍ നിന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ ഇറങ്ങിപോയി.





എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്ന് പങ്കെടുക്കുന്ന മുഴുവൻ പ്രതിനിധികളും ഒപ്പിട്ട മുൻകൂർ നോട്ടീസ് മേജർ ആർച്ച്‌ ബിഷപ്പിന് കൈമാറിയ ശേഷമായിരുന്നു പ്രതിഷേധം. അസംബ്ലിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പ്രതിഷേധം.




ഏകീകൃത കുർബാന അടക്കമുള്ള വിഷയങ്ങളില്‍ അങ്കമാലി-എറണാകുളം അതിരൂപത കർദിനാള്‍ ആലഞ്ചേരിക്കെതിരെ നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പാലായില്‍ നടന്ന പരിപാടിയില്‍ ഇദ്ദേഹത്തിനെതിരെ വിശ്വാസികള്‍ പ്രതിഷേധിച്ചത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments