Latest News
Loading...

പാലാ ഗവണ്മെന്റ് പോളിടെക്നിക്കില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍




പാലാ ഗവണ്മെന്റ് പോളിടെക്നിക്കില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇത് വരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം.  www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേന ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കോളേജില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഉണ്ട്. ഓഗസ്റ്റ് 7 മുതല്‍ ആണ് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിക്കുന്നത്. പത്താം ക്ലാസ് വിജയം ആണ് യോഗ്യത, മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആണ് റാങ്ക് നിര്‍ണ്ണയം നടത്തുന്നത്, ഒരു ലക്ഷത്തില്‍ താണ വരുമാനം ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യം ആണ് വിദ്യാഭ്യാസം, മൂന്നു വര്‍ഷം ആറു സെമെസ്റ്ററുകളിലായി ക്രമീകരിച്ചിരിക്കുന്ന ഡിപ്ലോമ കരിക്കുലം അവസാന സെമെസ്റ്ററില്‍ (6th സെമസ്റ്റര്‍ ) പ്രമുഖ കമ്പനികളില്‍ മികച്ച സ്‌റ്റൈഫെന്റോടു കൂടി ഇന്റേണ്‍ഷിപ് ചെയ്യുവാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുന്നു.



 L&T, Wipro, Tata, Texas instruments, Maruthi, Adithya Birla, Asian paints പോലെ ഉള്ള പ്രശസ്ത സ്ഥാപനങ്ങളില്‍ ക്യാമ്പസ് ഇന്റര്‍വ്യൂ വഴി ജോലി, തുടര്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് പ്രശസ്ത എഞ്ചിനീയറിംഗ് കോളേജുകളിലേക്കു രണ്ടാം വര്‍ഷത്തേക്കു നേരിട്ട് പ്രവേശനം, തൊഴില്‍ ദാതാവ് ആവാനുള്ള അവസരം ഇതെല്ലാം ഡിപ്ലോമ കഴിഞ്ഞു ഉള്ള അവസരങ്ങള്‍ ആണ്. ഉപരി പഠനത്തിനും തൊഴില്‍ ലഭിക്കുന്നതിനും സംരംഭകര്‍ ആവുന്നതിനും വേണ്ട രീതിയില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനു വേണ്ടി പ്ലേസ്‌മെന്റ് സെല്‍, എന്റര്‍പ്രെനുര്‍ഷിപ് സെല്‍ പോലുള്ള വിവിധ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. ഇക്കഴിഞ്ഞ അധ്യയന വര്ഷം നൂറില്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് ലഭിക്കുകയും നാല്‍പ്പതില്‍ അധികം വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഉപരി പഠനത്തിന് ചേരുകയും ചെയ്തിട്ടുണ്ട്. സമര്‍പ്പണ ബുദ്ധിയോടെ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍, മികച്ച ഭൗതീക സാഹചര്യങ്ങള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റലുകള്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം തുടങ്ങി ഒട്ടനവധി പ്രത്യേകതകള്‍ ഈ സ്ഥാപനത്തിന് ഉണ്ട്.

1984 ല്‍ സ്ഥാപിതമായ ഈ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റഷന് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ നാല് പ്രധാനപ്പെട്ട വിഭാഗങ്ങളിലാണ് ത്രിവല്‍സര ഡിപ്ലോമ കോഴ്സുകള്‍ പ്രദാനം ചെയ്യുന്നത്. ഓള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ആണ് കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കുന്നത്.




പാലാ നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കാനാട്ടുപാറയില്‍ അതിമനോഹരമായ ക്യാമ്പസ്സില്‍ സ്ഥിതി ചെയ്യുന്ന ഗവ. പോളിടെക്നിക്ക് കോളേജ് കഴിഞ്ഞ അധ്യയന വര്ഷം നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്‍ അംഗീകാരം എന്ന അഭിമാന നേട്ടം കൈവരിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന സ്വപ്ന തുല്യമായ ഈ അംഗീകാരം പാലാ ഗവ. പോളിടെക്നിക്ക് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തിനാണ് ലഭിച്ചിരിക്കുന്നത്. മറ്റു പ്രോഗ്രാമുകള്‍ അതിവേഗം ഈ നേട്ടത്തിലേക്ക് നടന്നടുക്കുകയാണ്. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആറാമത്തെയും കോട്ടയം ജില്ലയിലെ ആദ്യത്തെയും പോളിടെക്നിക് ആണ് ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് പാലാ, ഗവണ്മെന്റ്/എയ്ഡഡ്/ സ്വകാര്യ മേഖലകളിലായി നൂറ്റിപ്പത്തോളം പോളിടെക്‌നിക്കുകള്‍ ഉള്ളതില്‍ 8 ഗവണ്മെന്റ് പോളിടെക്നിക്കുകള്‍ക്കും ഒരു എയ്ഡഡ് കോളേജിനും രണ്ടു സ്വകാര്യ കോളേജുകള്‍ക്കും മാത്രം ആണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുവാനാവശ്യമായ ബോധനരീതി നടപ്പിലാക്കുവാനാണ് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (AICTE) അക്രഡിറ്റേഷനുവേണ്ടി നിഷ്‌കര്‍ഷിക്കുന്നത്. അക്രെഡിറ്റഡ് ആയ പ്രോഗ്രാമുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലും വിദേശത്തും മറ്റുമുള്ള ജോലികള്‍ക്കു മുന്‍ഗണനയും ലോകനിലവാരത്തിലുള്ള വേതന വ്യവസ്ഥകള്‍ക്ക് അര്‍ഹതയുമുണ്ടാവും.

സാധാരക്കാരന്റെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന പാലാ ഗവണ്മെന്റ് പോളിടെക്നിക് കോളേജ് നാടിനാകെ അഭിമാനമാണെന്നും കൂടുതല്‍ പ്രദേശവാസികളായ കുട്ടികള്‍ ഈ മേഖലയിലേക്ക് കടന്നു വരണമെന്നും പാലാ മുനിസിപ്പാലിറ്റിയുടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ  ബൈജു കൊല്ലപ്പറമ്പില്‍ വര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. പാലാ ഗവണ്മെന്റ് പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പാള്‍ അ്രനി എബ്രഹാം, പി റ്റി എ സെക്രട്ടറി ശ്യാംരാജ് ആര്‍ എല്‍, അഡ്മിഷന്‍ കോര്‍ഡിനേറ്റര്‍ രമേശ് എം, വിവിധ ബ്രാഞ്ച് മേധാവികളായ ബിനു ബി ആര്‍, സ്മിത വി,  ഭാമ ദേവി എന്‍, ഷ്രാനിഫ ഇ , ജിയോ പി. ജി. എന്നിവര്‍ സന്നിഹിതരായിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments